കൊല്ലം: എന്‍സിസിയുടെ കേരളത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജി. ബാലസുബ്രഹ്മണ്യനെ എന്‍സിസിയിലെ ജീവനക്കാര്‍ കരിങ്കൊടി കാട്ടി.
ഇന്നലെ രാവിലെ തേവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആസ്ഥാനത്തിന് മുമ്പിലായിരുന്നു സംഭവം. ഓഫീസ് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ കൊല്ലം, ആലപ്പുഴ, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് കരിങ്കൊടി കാട്ടിയത്.
സീനിയര്‍ സിവിലിയന്‍ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ജീവനക്കാര്‍ക്കു മേലുള്ള ഉദ്യോഗസ്ഥരുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, പീഡനവും അന്യായമായ സ്ഥലംമാറ്റവും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: