വാഷിങ്ങ്ടണ്‍: അല്‍ഖ്വയ്ദ ഇപ്പോഴും സജീവമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമ. തീവ്രവാദ സംഘടനയുടെ പ്രധാന നേതൃത്വത്തെ കഴിഞ്ഞ വര്‍ഷങ്ങളില്‍ വകവരുത്തുവാന്‍ അമേക്കയ്ക്ക് കഴിഞ്ഞു എങ്കിലും സംഘടന ഇപ്പോഴും സജീവമാണ്. ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലെയും യൂദ്ധരംഗത്ത് നിന്ന് അമേരിക്ക പിന്‍വാങ്ങും. എന്നാല്‍ ഭീകരതയ്ക്കെതിരെയുള്ള യുദ്ധം തുടരും. മധ്യേഷ്യയിലും വടക്ക്കിഴക്കന്‍ ആഫ്രിക്കയിലും അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനം ശക്തമാണെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കി.
അല്‍ഖ്വയ്ദയാണ് അമേരിക്കയുടെ മുഖ്യശത്രുവെന്ന് പറഞ്ഞ വൈറ്റ് ഹൗസ് വക്താവ് 2001 ലെ സപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷമുള്ള ഭീകരതയ്ക്കെതിരായ യുദ്ധം ഒബാമ അധികാരമേറ്റ ശേഷം കൂടുതല്‍ ശക്തിപ്പെടുത്തുകയാണുണ്ടായതെന്ന് പറഞ്ഞു. ആഗോള ഭീകരവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ അമേരിക്കയും സഖ്യകക്ഷികളും നേടിയ പുരോഗതി അവിതര്ക്കമാണെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജേ കാര്‍ണി പറഞ്ഞു.
അമേരിക്കയുടെ ഇറാന്, അഫ്ഗാന് ആക്രമണവും സൈനിക നടപടികളും രാജ്യത്തിന് ബാദ്ധ്യത ആവുകയായിരുന്നു. സാമ്പത്തിക മാന്ദ്യം നേരിടുന്ന അമേരിക്കയ്ക്ക് സൈനികച്ചെലവ് കനത്ത ബാദ്ധ്യതയായി. ഇതിനു പുറമെ കനത്ത ആള് നാശത്തിനും ഇടവരുത്തിയത് അമേരിക്കയ്ക്ക് അകത്തും പുറത്തും കടുത്ത വിമര്‍ശനത്തിന് ഇടയാക്കി, ആഗോളതലത്തില്‍ അമേരിക്കന്‍ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: