പുനലൂര്‍: ഇടതു വലതു മുന്നണികള്‍ റെയില്‍വേ പുറമ്പോക്ക് നിവാസികളോട് ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്ന് ബിജെപി പുനലൂര്‍ മുനിസിപ്പല്‍ സമിതി ആരോപിച്ചു.
മുന്നണികള്‍ അനാവശ്യമായ രാഷ്ട്രീയം കളിക്കാതെ റെയില്‍വേ പുറമ്പോക്ക് നിവാസികളുടെ കാര്യത്തില്‍ നടപടി സ്വീകരിക്കണം. റെയില്‍വേ പുറമ്പോക്ക് നിവാസികള്‍ക്ക് വീട് അനുവദിക്കണമെന്നും അടിയന്തിരമായി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ സമിതി പ്രസിഡന്റ് എം. തുളസീധരന്പിളളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. രാധാമണി, വടമണ്‍ ബിജു, എം. മനോജ്, സുഭാഷ് മണിയാര്‍, പ്രിംപ്രസാദ്, സി.ആര്. വിജയമോഹന്, പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: