കൊച്ചി: മാരുതി സുസുകി ആള്‍ട്ടോയുടെ പുതിയ മോഡല്‍ ആള്‍ട്ടോ 800 വിപണിയിലിറക്കി. നൂതനമായ രൂപഭംഗിയും മികച്ച ഇന്ധനക്ഷമതയും നഗരങ്ങളിലെ ഡ്രൈവിംഗിന് യോജിച്ച ഗിയര്‍ പരിഷ്ക്കാരങ്ങളുമാണ് പുതിയ ആള്‍ട്ടോയുടെ പ്രധാന സവിശേഷതകളെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. ലിറ്ററിന് 22.74 കി.മീറ്ററാണ് ഇന്ധന ക്ഷമത.
ഗുര്‍ഗോണ്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ആള്‍ട്ടോ 800, മൂന്ന് തരത്തില്‍പ്പെട്ട പെട്രോള്‍ മോഡലുകളിലും മൂന്ന് തരം സിഎന്‍ജി മോഡലുകളിലുമാണ് വിപണിയില്‍ എത്തിക്കുന്നത്. ഗ്രീന്‍ ബ്രാന്‍ഡായി അവതരിപ്പിക്കുന്ന സിഎന്‍ജി മോഡലുകളില്‍ ഗ്യാസ് പോര്‍ട്ട് ഇഞ്ചക്ഷന് സാങ്കേതിക വിദ്യയാണ് (ഐ-ജിപിഐ) ഘടിപ്പിച്ചിരിക്കുന്നത്. കിലോഗ്രാമിന് 30.46 കി.മീ. ഇന്ധനക്ഷമതയാണ് പുതിയ ഗ്രീന്‍ മോഡലിന്റെ സവിശേഷത.
പുതിയ ആള്‍ട്ടോ 800, 2013 ജനുവരി മുതല്‍ ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഫ്രോസ്റ്റ് ബ്ലൂ ഉള്‍പ്പെടെ ആറ് വ്യത്യസ്ത നിറങ്ങളിലാണ് ആള്‍ട്ടോ 800 ലഭ്യമാവുക. ഇന്റീരിയറിന് കൂള്‍ ഗ്രേ, ബ്രൗണ്‍ എന്നീ രണ്ട് കളര്‍ സ്കീമുകളാണുള്ളത്.
താഴെ കൊടുത്തിരിക്കുന്നതാണ് പുതിയ ആള്‍ട്ടോ 800 ന്റെ കൊച്ചിയിലെ എക്സ് ഷോറൂം വിലകള്‍.പെട്രോള്‍ സ്റ്റാന്റേര്‍ഡ്: വില 2,52,614/-, എല്‍ എക്സ് വില 2,84,404, എല്‍എക്സ്ഐ വില 3,06,838/-
പ്രതികരിക്കാൻ ഇവിടെ എഴുതുക: