അങ്കമാലി: അതിര്‍ത്തി തര്‍ക്കവും ഭൂമി ഏറ്റെടുക്കാനുള്ള അല്‍വാസികളായ ചിലരുടെ ശ്രമം മൂലം ഒരു നിര്‍ദ്ധനകുടുംബം ആത്മഹത്യയുടെ വക്കില്‍. കറുകുറ്റി വില്ലേജില്‍ പാദുവാപുരം എടക്കുന്ന് പ്രദേശത്ത് അഞ്ചുസെന്റ് സ്ഥലത്ത് ഭാര്യയും കുട്ടികളുമായി താമസിച്ചുവരുന്ന കൂലിപണിക്കാരനായ മാളിയേക്കല്‍ വീട്ടില്‍ ഡേവീസ് ആണ് ഈ ഹതാഭാഗ്യന്. അയല്‍വാസികളായ ഭൂഉടമകള്‍ തന്റെ ഭൂമി ഏത് വിധേയനയും കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്ന് ഡേവീസും ഭാര്യ സില്വിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അയല്‍വാസികളായ ഏതാനും പേരെ പ്രതിചേര്‍ത്ത് ആലുവ മുന്‍സിഫ് കോടതിയിലും പോലീസിലും താന്‍ പരാതി നല്‍കിയതായി ഇവര്‍ വ്യക്തമാക്കി. പരാതി നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. തന്റെ സ്ഥലം മതില്‍കെട്ടി സംരക്ഷിക്കുന്നതിനും എതിര്‍കക്ഷിക്കാര്‍ തന്റെ സ്ഥലത്ത് പ്രവേശിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുള്ള മുന്‍സിഫ് കോടതി ഉത്തരവ് നടപ്പിലാക്കാന്‍പോലും പോലീസ് തയ്യാറാകുന്നില്ല. മാത്രമല്ല, പരാതികൊടുത്ത അയല്‍വാസികള്‍ തങ്ങളെ തേജോവധം ചെയ്യാന്‍ വളരെ മോശമായ പ്രചരണമാണ് നാട്ടില്‍ അഴിച്ചുവിടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ആത്മഹത്യ അല്ലാതെ മേറ്റ്ന്ത് മാര്‍ഗമെന്താണ് ഈ കുടുംബം ചോദിക്കുന്നത്. വിദേശത്തായിരുന്ന അയല്‍വാസികളുടെ ശല്യം മൂലം നാട്ടിലേക്ക് മടങ്ങിവരേണ്ടതായി വന്നുവെന്നും ഡേവീസ് പറഞ്ഞു. തന്റെ സ്ഥലത്തിന്റെ വശത്തുക്കൂടിയാണ് എതിര്‍കക്ഷിക്കാര്‍ അവരുടെ പ്രദേശത്തേയ്ക്ക് പോകുന്നത്. വലിയ വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന് തടസ്സമായതോടെ തന്റെ സ്ഥലം ഏത് വിധേയത്തിലും സൗജന്യമായി കവര്‍ന്നെടുക്കുകയെന്ന ലക്ഷ്യമിട്ടാണ് എതിര്‍കക്ഷിക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇതെ തുടര്‍ന്ന് അഞ്ച് സെന്റ് മാത്രമുള്ള സ്ഥലത്ത് അതിക്രമിച്ചു കടക്കുകയും തങ്ങളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുന്നതും ഇവര്‍ സ്ഥിരം സ്വഭാവമായി മാറ്റിയിരിക്കുകയാണെന്നും ഗുണ്ടാസംഘത്തിന്റെ നേതൃത്വത്തില്‍ അക്രമിക്കുന്നതിനുള്ള ശ്രമം നടന്നതായും ഡേവീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: