കാലടി: കോളേജദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ സര്‍വ്വകലാശാലാ അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്ക്കനുകൂലമാക്കുവാന് ശ്രദ്ധിക്കുമെന്ന് എക്സൈസ് – തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. കാലടി ശ്രീശങ്കര കേളേജില്‍ നടന്ന കെപിസിടിഎ എറണാകുളം ജില്ലാ സമ്മേളനവും വിദ്യാഭ്യസ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ആരോഗ്യപരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അതീവ താല്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ രാശ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ അനുകൂലമാകേണ്ടതായിട്ടുണ്ട്. അടിസ്ഥാന കോഴ്സുകളായ ചരിത്രം, സാമൂഹിക പാഠം, ഭാഷ എന്നിവക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് വേണം ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കേണ്ടത്, അദ്ദേഹം പറഞ്ഞു.
കോളേജദ്ധ്യാപകരുടെ റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തുമ്പോള്‍ യുവതലമുറക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാത്ത പുതിയ കോഴ്സുകള്‍ വേണമെന്നാണ് സംഘടന ആവശ്യപ്പെടുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.സി.ദിലീപ്കുമാര് പറഞ്ഞു. ഉന്നത വിദ്യാഭ്യസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ക്കാണ് അദ്ധ്യാപക സംഘടനകള്‍ നേതൃത്വം കൊടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ട്.
ജില്ലാ പ്രസിഡന്റ് ഡോ.ജോയി പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.ജി.സര്‍വ്വകലാശാല റീജിയണല്‍ പ്രസിഡന്റ് പ്രൊഫ. സണ്ണി കെ.ജോര്‍ജ്, സെക്രട്ടറി ഡോ. ബാബു ജോസഫ്, ജില്ലാ സെക്രട്ടറി ഡോ.എ.യു.വര്‍ഗ്ഗീസ്, ഡോ.ഗീതാ സജീവ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്, കേരളത്തിന്റെ വികസനത്തില്‍ ആര്‍ട്ട്സ് & സയന്‍സ് കോളേജുകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ നടന്നു. തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി പി.സി.സിറിയക് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. ശ്രീശങ്കരാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
പ്രമോഷനും യുജിസി നിബന്ധനകളും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എന്‍.രാധാകൃഷ്ണന് പ്രബന്ധം അവതരിപ്പിച്ചു. കെപിസിടിഎ വര്‍ക്കിംങ്ങ് കമ്മിറ്റി അംഗം പ്രൊഫ.പി.വി.പീതാംബരന് അധ്യക്ഷത വഹിച്ചു. ഡോ. ജെയിന് മാത്യു, ഡോ.കെ.സി.ഗോപകുമാര്‍, പ്രൊഫ. കോ.പി.സുനി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: