കൊച്ചി: ബാലഗോകുലത്തിനും ശ്രീകൃഷ്ണജയന്തി ആഘോഷത്തിനുമെതിരെ പിസി വിഷ്ണുനാഥ് എംഎല്‍എ നടത്തിയ തെറ്റായ പരാമര്‍ശത്തിലുള്ള പ്രതിഷേധം ശക്തമാകുന്നു. പറഞ്ഞവാക്കില്തന്നെ ഉറച്ചുനില്ക്കുന്നവെന്ന വിഷ്ണുനാഥിന്റെ നിലപാടില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. ബാലഗോകുലത്തിന്റെ നിരന്തര പ്രവര്‍ത്തനഫലമായി സമൂഹത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഗുണാത്മകമായ മാറ്റത്തില്‍ വിറളി പൂണ്ട കപട രാഷ്ട്രീയക്കാരന്റെ ഭ്രാന്തമായ ജല്പനമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എയുമായ പി.സി.വിഷ്ണുനാഥില്‍ നിന്നുണ്ടായിട്ടുള്ളതെന്നും ശ്രീകൃഷ്ണ ഭക്തരെ വര്‍ഗീയ വാദികളായി ചിത്രീകരിച്ച അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവച്ച് പൊതുസമുഹത്തോട് മാപ്പുപറയണമെന്ന് ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി ആവശ്യപ്പെട്ടു.
ഭാവിയില്‍ ആദര്ശയുവത്വമുണ്ടാകുമെന്നതില് ഭയം പൂണ്ട കപട രാഷ്ട്രീയക്കാരന്റെ വാക്കുകളാണ് പി.സി.വിഷ്ണുനാഥിന്റെ പ്രസ്താവനയെന്നും ഇതിനെതിരെ പ്രതികരിക്കുവാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് ബാലഗോകുലം തൃപ്പൂണിത്തുറ താലൂക്ക് സമിതി ആവശ്യപ്പെട്ടു.
വിഷ്ണു നാഥിന്റെ പ്രസ്താവന സമൂഹത്തിനു കളങ്കചാര്ത്തുന്നതാണെന്നും രാഷ്ട്രീയക്കാരും കലാകാരന്മാരും വ്യത്യസ്ത മതനേതാക്കന്മാരും അടക്കം നിരവധി പ്രമുഖരാല്‍ സമ്പന്നമാകാറുള്ള ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷമെങ്ങനെയാണ് വര്‍ഗീയ ചിന്ത പടര്ത്തുന്നതെന്ന് വിശദീകരിക്കുവാന്‍ അദ്ദേഹം തയ്യാറാകണമെന്നും ബാലഗോകുലം ഭഗിനി മണ്ഡലം ആവശ്യപ്പെട്ടു.
ഹിന്ദു സമൂഹത്തിനു നേരെയുള്ള കോണ്‍ഗ്രസിന്റെ കടന്നുകയറ്റം കൂടുതല്‍ വ്യക്തമാക്കുന്നതാണ് വിവാദ പ്രസ്താവനയെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആദ്ധ്യക്ഷന്‍ വി.ആര്.വിജയകുമാര്‍ അഭിപ്രായപ്പെട്ടു. എംഎല്‍എ സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടുവാന്‍ വിഷ്ണുനാഥ് ധൈര്യം കാട്ടണമെന്ന് വിഎച്ച്പി തൃപ്പൂണിത്തുറ പ്രഖണ്ഡ്സമിതി ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണ ഭക്തരെ വര്‍ഗീയ വാദികളായി ചിത്രീകരിച്ച വിഷ്ണുനാഥ് സ്ഥാനം രാജിവച്ച് മാപ്പുപറയണമെന്ന് ജില്ലാ സെക്രട്ടറി ആര്.രഘുരാജ് അഭിപ്രായപ്പെട്ടു.
ഭാരതീയ വികാസ് പരിഷത്ത് തൃപ്പൂണിത്തുറ മേഖല, തപസ്യകലാസാഹിത്യവേദി, മാനവസേവാകേന്ദ്രം തൃപ്പൂണിത്തുറ, നാഗരാജാഗ്രാമവികാസ് സമിതി ഉദയം പേരൂര്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും വിഷ്ണു നാഥ് നടത്തിയ തെറ്റായ പരാമര്‍ശത്തില്‍ മാപ്പ് പറയുവാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: