കൊച്ചി: രജിസ്ട്രേഷന് വകുപ്പില്‍ കുടിശികയുളള അണ്ടര്‍ വാല്യുവേഷന് കേസുകള്‍ സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കുന്നതിന് കോമ്പൗണ്ടിംഗ് പദ്ധതി നടപ്പാക്കിയിരുന്നു. വസ്തു രജിസ്ട്രേഷന് സമയത്ത് ആധാരത്തില്‍ കാണിച്ചിട്ടുളള വില കുറവാണെന്നു കാണിച്ച് സബ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്ത അണ്ടര്‍ വാല്യുവേഷന് കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഈ പദ്ധതി പ്രകാരം അടക്കേണ്ട തുക ഇനി പറയും പ്രകാരമാണ്. അഞ്ച് സെന്റ് വരെയുളള കോര്പറേഷന് പ്രദേശത്ത് 2000 രൂപയും മുനിസിപ്പല്‍ പ്രദേശത്ത് 1000 രൂപയും പഞ്ചായത്ത് പ്രദേശത്ത് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. 10 സെന്റിനു മുകളില്‍ 50 സെന്റ് വരെ കോര്പറേഷന് പ്രദേശത്ത് 10,000 രൂപയും, മുനിസിപ്പല്‍ പ്രദേശത്ത് 5000 രൂപയും, പഞ്ചായത്ത് പ്രദേശത്ത് 2000 രൂപ, 50 സെന്റിനു മുകളില്‍ കോര്പറേഷന് പ്രദേശത്ത് നേരത്തെ അടച്ച സ്റ്റാമ്പ് ഡ്യൂട്ടിയുടെ ആറ് ശതമാനം അല്ലെങ്കില്‍ 12,000 രൂപ ഏതാണോ കൂടുതല്‍ അത്, മുനിസിപ്പല്‍ പ്രദേശത്ത് നേരത്തെ അടച്ച സ്റ്റാമ്പ് ഡ്യൂട്ടിയുടെ നാല് ശതമാനം അല്ലെങ്കില്‍ 7000 രൂപ ഏതാണോ കൂടുതല്‍ അത്, പഞ്ചായത്ത് പ്രദേശങ്ങളില്‍ നേരത്തെ അടച്ച സ്റ്റാമ്പ് ഡ്യൂട്ടിയുടെ രണ്ട് ശതമാനം അല്ലെങ്കില്‍ 3000 രൂപ ഏതാണോ കൂടുതല്‍ അത് എന്നിങ്ങനെയാണ് അടക്കേണ്ടത്.
ഇത് സംബന്ധിച്ച നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട് പണമായി ഒടുക്കുകയോ ജില്ലാ രജിസ്ട്രാറുടെ പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അയച്ചു കൊണ്ടോ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. 2012 ഡിസംബര്‍ 31 വരെയാണ് പദ്ധതിയുടെ കാലാവധി. ഈയവസരം പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: