പള്ളുരുത്തി: പവര്‍കട്ടിന് പുറമെ അരമണിക്കൂര്‍ അധികസമയം രാത്രികാലത്ത് നടത്തുന്ന അപ്രഖ്യാപിത പവര്‍കട്ട് ജനത്തിന് വിനയാകുന്നു. രാത്രി ഒന്‍പതുമണിക്കുശേഷം നടത്തുന്ന കറന്റ് കട്ടിന് ശേഷമാണ് അധികസമയം വൈദ്യുതി ഓഫാകുന്നത്. പള്ളുരുത്തിയുടെ വിവിധ പ്രദേശങ്ങളിലാണ് ബോര്‍ഡ് അധികൃതരുടെ അനുമതിയോടെ ഇത്തരം പ്രവൃത്തി നടക്കുന്നതെന്നാണ് പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്പെടുത്തുന്നതിനുവേണ്ടി നാട്ടുകാര്‍ നിരവധി തവണ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെട്ടുവെങ്കിലും ഫോണ്‍ എടുക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അസി.എക്സി.എഞ്ചിനീയറോട് വിളിച്ച് പരാതി പറഞ്ഞവരോട് ഇദ്ദേഹം തട്ടിക്കയറിയതായും പറയുന്നുണ്ട്.
പവര്‍ കട്ട് പ്രഖ്യാപിച്ച ദിവസം മുതല്‍ പലയിടങ്ങളിലും രാത്രികാലങ്ങളില്‍ ഒരു മണിക്കൂര്‍ വീതമാണ് പവര്‍ ഓഫ് ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനെതിരെ കെഎസ്ഇബി ഓഫീസിന് മുന്നില്‍ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: