ന്യൂയോര്‍ക്ക്: ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ട് മേധാവികളായ സച്ചിന് ബന്‍സാല, ബിന്നി ബന്‍സാല എന്നിവരും ഇന്‍ഡിഗോ എയര്‍ലൈന്‍സ് മേധാവി ആദിത്യ ഘോഷും ബിസിനസ് മാഗസിനായ ഫോര്‍ച്യൂണിന്റെ പട്ടികയില്‍ ഇടം തേടി. 40 അണ്ടര്‍ 40 എന്ന് പേരിട്ടിരിക്കുന്ന പട്ടികയില്‍ ബന്‍സാല്‍മാരുടെ സ്ഥാനം 26 ഉം ആദിത്യ ഘോഷിന്റേത് 27 ഉം ആണ്. ഗൂഗിള്‍ സിഇഒ ലാറി പേജാണ് പട്ടികയില്‍ ഒന്നാമത്. ഫേസ് ബുക്ക് സഹ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സൂക്കര്‍ബര്‍ഗാണ് രണ്ടാം സ്ഥാനത്ത്.
ഗൂഗിളില്‍ നിന്നും യാഹുവിന്റെ പ്രസിഡന്റും സിഇഒ ആയും ചുമതലയേറ്റ മരിസ മേയറാണ് മൂന്നാം സ്ഥാനത്ത്. ജൂലൈ മധ്യത്തോടെയാണ് ഇവര്‍ യാഹുവിലെത്തിയത്. ഇതിന് തൊട്ട് പിന്നാലെയാണ് ഇവര്‍ ഈ നേട്ടം കൈവരിക്കുന്നത്.
ആമസോണ്‍ പോലെ ഓണ്‍ലൈന്‍ മുഖേനയുള്ള പുസ്തക വില്പനയുമായി 2007 ല്‍ രംഗത്തെത്തിയ ഫ്ലിപ്കാര്‍ട്ട് ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സൈറ്റാണ്. കഴിഞ്ഞ വര്‍ഷം 2,000 പേര്‍ക്കാണ് ഇവിടെ ജോലി ലഭിച്ചത്. അതിവേഗത്തില്‍ വളരുന്ന ഫ്ലിപ്കാര്‍ട്ടിന് വരും വര്‍ഷങ്ങളില്‍ 5,000 ത്തില്‍ അധികം പേര്‍ക്ക് ജോലി നല്കാന് സാധിക്കുമെന്നാണ് ഫോര്‍ച്യൂണ്‍ വിലയിരുത്തുന്നത്.
ലോ-കോസ്റ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ തലവന്‍ ആദിത്യ ഘോഷിന്റെ ഓഫീസ് പോലും വളരെ ചെറുതാണെന്നും ഇവിടെ റിസപ്ഷനിസ്റ്റോ മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റോ ഇല്ല. ബിസിനസ് യാത്രകളില്‍ പോലും മറ്റ് സ്റ്റാഫുകളെപോലെ ഇദ്ദേഹവും ബജറ്റ് ഹോട്ടലുകളിലാണ് താമസിക്കുന്നതെന്നും ഫോര്‍ച്യൂണ്‍ വിലിയിരുത്തി. ഒരു ബില്യണ്‍ ഡോളറിലധികം വരുമാനമാണ് ഇന്‍ഡിഗോ കഴിഞ്ഞ വര്‍ഷം നേടിയത്. കൂടാതെ 2,500 തോഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഗൂഗിള്‍ കോ ഫൗണ്ടര്‍ സെര്‍ജി ബ്രിന്‍, ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്സിന്റെ ഗ്രേഗ് ജെന്സന്, ട്വിറ്റര്‍ കോ ഫൗണ്ടര്‍ ജാക് ഡോര്‍സി തുടങ്ങിയവരും ഫോര്‍ച്യൂണ്‍ മാഗസിന്റെ 40 അണ്ടര്‍ 40 പട്ടികയില്‍ ഇടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: