ആലുവ: ആലുവ അദ്വൈതാശ്രമത്തിലെ ശാന്തിക്കാരന്റെയും ഭാര്യയുടെയും നേരെ റെയില്‍വേ ഉദ്യോഗസ്ഥന് അപമര്യാദയായി പെരുമാറിയതായി പരാതി.
ഇന്നലെ വെളുപ്പിന് 5.40ന് മംഗള നിസാമുദീന്‍ എക്സ്പ്രസില്‍ നാസിക് സ്റ്റേഷനില്‍നിന്ന് എറണാകുളത്തേക്ക് യാത്ര തിരിച്ച ആശ്രമത്തിലെ ശാന്തി കാവുള്ളാട് വീട്ടില്‍ സജേഷ് ശശിധരന്, ഭാര്യ സൗമ്യ രാജേഷ് എന്നിവര്‍ക്ക് നേരെയാണ് ടിടിആര്‍ അപമര്യാദയായി പെരുമാറിയത്. 11ന് രാവിലെയാണ് തൃശൂര്‍ സ്റ്റേഷനിലെത്തുന്നതിന് ഏകദേശം അഞ്ച് മിനിറ്റ് മുമ്പ് ടിടിആര്‍ ടി.ആര്.ബിജു ടിക്കറ്റ് പരിശോധനക്കെത്തിയത്.
ടിടിആര്‍ ആവശ്യപ്പെട്ടതനുസരിച്ച് ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും കൊടുത്തു. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഒറിജിനല്‍ അല്ലെന്നു പറഞ്ഞ് ശാന്തിയേയും ഭാര്യയേയും അപമാനിക്കുകയും അനാവശ്യവും മറ്റും പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. ഈ ഉദ്യോഗസ്ഥന് മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം റെയില്‍വേ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: