പള്ളുരുത്തി: വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ വരവോടെ പശ്ചിമകൊച്ചിയിലേക്കുള്ള കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ വെട്ടിക്കുറച്ചത് ജനത്തിന് കടുത്ത ദുരിതമാവുന്നു. ഹബ്ബിന്റെ പ്രവര്‍ത്തനം ഒരുതരത്തിലും പശ്ചിമകൊച്ചിക്ക് ദോഷകരമാകില്ലെന്ന് ജനപ്രതിനിധികള്‍ ആണയിട്ട് പറഞ്ഞുവെങ്കിലും സര്‍വീസുകള്‍ കൂട്ടത്തോടെ പശ്ചിമകൊച്ചിയെ കൈവിടുകയായിരുന്നു.
തന്ത്രപ്രധാന മേഖലകളായ കൊച്ചി തുറമുഖം, ദക്ഷിണമേഖല നാവിക ആസ്ഥാനം, ഫിഷിംഗ് ഹാര്‍ബര്‍, കൊച്ചിന് ഷിപ്പ്യാര്ഡ് എന്നിവിടങ്ങളില്‍നിന്നും രാത്രികാല ഷിഫ്റ്റ് കഴിഞ്ഞിറങ്ങുന്നവര്ക്കാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. രാത്രി സമയങ്ങളില്‍ കൊച്ചിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിവരുന്ന വിദേശികളും എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും അന്തിയുറങ്ങേണ്ട ഗതികേടിലാണ്.
പശ്ചിമകൊച്ചിയെ പ്രതിനിധീകരിക്കുന്ന എംഎല്‍എമാര്‍ കാട്ടുന്ന നിരുത്തരവാദ സമീപനവും ചോദ്യം ചെയ്യപ്പെടുകയാണ്. മിനിറ്റുകളുടെ ഇടവേളകളില്‍ ദീര്‍ഘദൂര ബസ്സുകള്‍ പശ്ചിമകൊച്ചി വഴി സര്‍വീസ് നടത്തിക്കൊണ്ടിരുന്ന സാഹചര്യവും പഴങ്കഥയായി. തിരുവനന്തപുരത്തുനിന്നും എത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍ അരൂര്‍ ബൈപ്പാസില്‍ നേരം പുലരുവോളം കാത്തുനില്‍ക്കേണ്ട ഗതികേടിലുമാണ്. സിറ്റിയിലേക്കുള്ള രാത്രി യാത്ര സ്വന്തം വാഹനമുള്ളവര്‍ക്ക് മാത്രമായി പശ്ചിമകൊച്ചിയിലെ ജനങ്ങളുടെ രാത്രിയാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ കെഎസ്ആര്‍ടിസി അധിക ബസ്സുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രിക്കും മുഖ്യമന്ത്രിക്കും പാസഞ്ചേഴ്സ് അസോസിയേഷന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: