പുനലൂര്‍: ഉറുകുന്ന് ജംഗ്ഷനില്‍ യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ബിജെപി തെന്മല പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ബിജെപി പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്കി.
സമീപത്തുകൂടി ഒഴുകുന്ന കല്ലടയാറ്റില്‍ കുളിക്കടവ് നിര്‍മ്മിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. തെന്മല ഇക്കോടൂറിസം, പാലരുവി, കുറ്റാലം മുതലായ ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ പോകുന്നവര്‍ ഇവിടെ തങ്ങാറുണ്ട്.
എന്നാല്‍ ഇവിടെ എങ്ങും തന്നെ പ്രാഥമികസൗകര്യങ്ങള്ക്കായി സൗകര്യമില്ലാത്തതിനാല്‍ അടിയന്തിരമായി പഞ്ചായത്ത് നടപടി എടുക്കണമെന്നും നിവേദനത്തില്‍ പറയുന്നു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന് പറഞ്ഞു. മണ്ഡലം സെക്രട്ടറി ഇടമണ്‍ റെജി, പഞ്ചായത്ത് പ്രസിഡന്റ് സുധീര്‍ബാബു, ജനറല്‍ സെക്രട്ടറി പുഷ്പാംഗദന്, അജി കെ. രാജ്, രാധാകൃഷ്ണന്, സുശീലന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: