ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ജന്‍ക്രാന്തി പാര്‍ട്ടി (ജെകെപി)നേതാവുമായ കല്യാണ്‍ സിംഗ് ബിജെപിയിലേക്ക് തിരികെ വരുന്നതായി റിപ്പോര്‍ട്ട്. 2014 ലെ ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പ് കല്യാണ്‍ സിംഗ് ബിജെപിയിലെത്തുമെന്നാണ് കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജെകെപി യോഗത്തില്‍ ആശാവഹമായ ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ദേശീയ അധ്യക്ഷന്‍ രജ്വീര് സിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കല്യാണ്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. തിരികെ ബിജെപിയിലേക്ക് പോകുന്നതിനെക്കുറിച്ചും അഭിപ്രായമുയര്ന്നോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ ഉത്തരം നല്‍കിയില്ല. പാര്‍ട്ടി മുന്നോട്ടു വച്ച തീരുമാനങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കല്യാണ്‍ സിംഗിന്റെ മകനും ജെകെപി ദേശീയ അധ്യക്ഷനുമായ രജ്വീര് സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ തന്റെ വസതിയിലെത്തി ചര്‍ച്ച നടത്തിയതായി കല്യാണ്‍ സിംഗ് പറഞ്ഞു. ബിജെപി സംസ്ഥാന ഓഫീസില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ചില നേതാക്കള്‍ തന്നെ കാണാനെത്തുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്ര മൂവ്മെന്റിന്റെ നേതൃനിരയിലുണ്ടായിരുന്ന കല്യാണ്‍ സിംഗ് അഭിപ്രായഭിന്നതയെത്തുടര്‍ന്ന് 1999ല്‍ ബിജെപി വിട്ട് രാഷ്ട്രക്രാന്തി പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം തിരികെ ബിജെപിയിലെത്തി. 2009 ല്‍ വീണ്ടും പാര്‍ട്ടി വിട്ടതിന് ശേഷമാണ് ജെകെപി രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: