ന്യൂദല്‍ഹി: കിങ് ഫിഷര്‍ വിമാന കമ്പനിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും സാമ്പത്തിക സഹായം കൊണ്ടു മാത്രം കിങ് ഫിഷറിന്റെ പ്രതിസന്ധികള്‍ തീരില്ലെന്നും വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു. അതിനിടെ കിങ് ഫിഷറിന് കൂടുതല്‍ വായ്പകള്‍ നല്‍കില്ലെന്ന് എസ്.ബി.ഐ ചെയര്മാന് പ്രദീപ് ചൗധരി വ്യക്തമാക്കി.
ആദായനികുതി വകുപ്പ് വേണ്ടത്ര ഇളവുകള്‍ കിങ് ഫിഷറിന് നല്കി കഴിഞ്ഞെന്നും ഇനി വായ്പ അനുവദിക്കേണ്ടെന്നാണ് തീരുമാനമെന്നും പ്രദീപ് ചൗധരി പറഞ്ഞു. അതേസമയം മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ നടത്തുന്ന സമരം തുടരുകയാണ്. ശമ്പളം നല്കുന്ന കാര്യത്തില്‍ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.
എണ്ണായിരം കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കിങ് ഫിഷറിന് നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: