കൊല്‍ക്കത്ത: വിവിധ മുസ്ലീം സംഘടനകള്‍ കോണ്‍സുലേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ രണ്ടു ദിവസത്തേക്ക് കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്റര്‍ അടച്ചിടാന്‍ തീരുമാനിച്ചു. ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കൊല്‍ക്കത്തയില്‍ താമസമാക്കിയിരുന്ന അമേരിക്കന്‍ ജനതക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതുപോലെ തന്നേ അമേരിക്കന്‍ സെന്ററിന് വന്‍ സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഈ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമയ്ക്കെതിരെയല്ല പ്രതിഷേധമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് സെന്റര്‍ അടച്ചതെന്ന് പോലീസ് വ്യക്തമാക്കി. സപ്തംബര്‍ 27 ന് സെന്ററിന് നേരെയുണ്ടായ പ്രതിഷേധ പ്രകടനം അക്രമാസക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: