ഷിംല: ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയോട് അനാദരവ് കാണിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാല്‍ വ്യക്തമാക്കി. ഒഴിഞ്ഞ ബിയര്‍ ബോട്ടിലുകള്‍ കൊണ്ടുണ്ടാക്കിയ മാല ഗാന്ധി പ്രതിമയില്‍ ധരിപ്പിച്ചാണ് അനാദരവ് കാട്ടിയത്. ഷിംല പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയിലാണ് സാമൂഹ്യവിരുദ്ധരുടെ ഈ അതിക്രമം. സംഭവത്തെക്കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരുന്ന പോലീസ് കോണ്‍സ്റ്റബിളിനെ കൃത്യനിര്‍വഹണ വീഴ്ചയുടെ പേരില്‍ സര്‍വീസില്‍നിന്ന് സസ്പെന്റ് ചെയ്തു.
സംഭവം ദൗര്‍ഭാഗ്യകരമായി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ധുമാല്‍ പറഞ്ഞു. ഷിംല പട്ടണനിവാസികള്‍ ഇത്തരത്തിലുള്ള ഒരു അതിക്രമം കാട്ടില്ലെന്നും ഡെപ്യൂട്ടി മേയര്‍ തികേണ്ടര് പന്‍വര്‍ പറഞ്ഞു. ഷിംലയില്‍ ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്ളതുകൊണ്ട് പ്രദേശത്ത് ദിനംപ്രതി നിരവധി പേര് വിനോദസഞ്ചാരികളായി എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സമാനരീതിയിലുള്ള മറ്റൊരു സംഭവവും മഹാരാഷ്ട്രയിലെ റാലെഗന് സിദ്ധി ഗ്രാമത്തിലും നടന്നു. അണ്ണാ ഹസാരെയുടെ ഈ ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയിലെ കണ്ണടയാണ് മോഷ്ടിച്ചത്. ഇവിടെനിന്നാണ് കഴിഞ്ഞവര്‍ഷം അഴിമതിക്കെതിരായ അണ്ണാഹസാരെയുടെ സമരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: