ന്യൂദല്‍ഹി: ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരില് മൂന്നില്‍ ഒരാള്‍ അപമാനിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഓരോ കുടുംബങ്ങളിലും 50 ശതമാനത്തിലധികം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് സര്‍വേയില്‍ പറയുന്നു. ദല്‍ഹിയിലെ സന്ധദ്ധസംഘടനയായ ഹെല്‍പ്പ് എയ്ജ് ഇന്ത്യ കമ്മ്യൂണിക്കേഷനാണ് പഠനം നടത്തിയത്. ദല്‍ഹിയില്‍ മുതിര്‍ന്ന പൗരന്മാരെ വൃദ്ധസദനങ്ങളില്‍ അയക്കുന്നത് സ്ഥിരം സംഭവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മക്കളും മരുമക്കളും കൊച്ചുമക്കളുംചേര്ന്ന് ഇവരെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണം നല്‍കാതെ വീട്ടിലെ മുറിയില്‍ കെട്ടിയിട്ടെന്നും 80 വയസുകാരനായ ജി.എസ് ബാട്ടിയ പറയുന്നു. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് വൃദ്ധസദനത്തില്‍ അഭയം തേടിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാരെ അവഹേളിക്കുന്ന സംഭവം ഉയര്‍ന്ന് വരുകയാണെന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ്. മൂന്നില്‍ ഒരു പൗരന് ഓരോ കുടുംബത്തിലും അപമാനിപിക്കപ്പെടുന്നുണ്ടെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങളില്‍ 56 ശതമാനവും ആണ്മക്കള് തന്നെയാണ് കുറ്റക്കാരെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 23 ശതമാനവും പെണ്മക്കളാണ് കുറ്റക്കാര്‍. പുത്തന്‍ തലമുറക്ക് അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടടെയാണ് പഠനം നടത്തിയത്. മറ്റുള്ളവരെ നാണംകെടുത്തുന്ന വസ്തുതകളാണ് ഇതിലൂടെ കണ്ടെത്താനായതെന്ന് ഹെല്‍പ്പ് എയ്ജ് ഇന്ത്യ കമ്മ്യൂണിക്കേഷന്‍ മാനേജര്‍ സൊണാലി പറയുന്നു. മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അപമാനിപ്പിക്കപ്പെടുന്നുണ്ടെങ്കിലും 55 ശതമാനം പേരും ഇത് പരാതിപ്പെടുന്നില്ലെന്നാണ് മറ്റൊരു വസ്തുത.
50 ശതമാനത്തിലധികം പേരും അപമാനിതരാകുന്നുണ്ടെങ്കിലും ഇത് സഹിച്ച് ജീവിക്കുകയാണ് ചെയ്യുന്നത്. 80 ശതമാനം പേരും കുടുംബത്തില്‍ തന്നെ ജീവിക്കുകയും ചെയ്യുന്നു. മുതിര്‍ന്ന പൗരന്മാരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതില്‍ മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിറകെ ആസാമും, ഉത്തര്‍പ്രദേശും, ആന്ധ്രാപ്രദേശുമുണ്ട്. ദല്‍ഹിയില്‍ 12 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഒരു വര്‍ഷംകൊണ്ട് 29.8 ശതമാനം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ 100 മില്ല്യണ്‍ മുതിര്‍ന്ന പൗരന്മാരാണ് ഉള്ളത്. 2050 ആകുമ്പോഴേക്കും ഇത് 300 മില്ല്യണ്‍ ആകുമെന്നാണ് ഐക്യരാഷ്ട്രസംഘടന വ്യക്തമാക്കുന്നത്. രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്ക് അര്‍ഹിക്കുന്ന പരിഗണനയും പരിചരണവും ലഭിക്കുന്നില്ല എന്നത് നാണക്കേടുളവാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: