ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടിരൂപീകരണവുമായി ബന്ധപ്പെട്ട് വഴിപിരിഞ്ഞതിനുശേഷം അണ്ണാഹസാരെയും കേജ്രിവാളും തമ്മില്‍ ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. 20മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കേജ്രിവാള് ഹസാരെയുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ തങ്ങള്‍ തമ്മില്‍ ഒരുതരത്തിലുമുള്ള ഏറ്റുമുട്ടലിനുമില്ലെന്നും കേജ്രിവാള് പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഹസാരെക്ക് എന്ത് സഹായവും ആവശ്യമെങ്കില്‍ അത് നല്കാന് തങ്ങള്‍ തയ്യാറാണെന്നും കേജ്രരിവാള് കൂട്ടിച്ചേര്‍ത്തു. മനീഷ് സിസോദിയക്കൊപ്പമാണ് എന്‍.ഡി തിവാരി ഭവനില്‍ കേജ്രിവാള് എത്തിയത്. മാര്‍ഗം വ്യത്യസ്തമാണെങ്കിലും ഇരുവരുടേയും ലക്ഷ്യം ഒന്നാണെന്ന് കേജ്രിവാള് പറഞ്ഞു.
തനിക്കും ഹസാരെക്കുമിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി ഹസാരെ പറഞ്ഞതായി കേജ്രിവാള് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്കിടയില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ല. തങ്ങള്‍ക്കിടയില്‍ ചില ബന്ധമുണ്ട്. ആരും ഇത് തകര്‍ക്കാന്‍ ശ്രമിക്കേണ്ടെന്നും കേജ്രിവാള് പറഞ്ഞു. കേജ്രിവാള് സംഘത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ഇന്ന് പ്രഖ്യപിക്കുമെന്നാണ് സൂചന.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കേജ്രിവാളുമായി പിരിഞ്ഞ ഹസാരെ പിന്നീട് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി രൂപീകരിക്കന്‍ താന്‍ ഇല്ലെന്നും, തന്റെ പേരോ അഴിമതിവിരുദ്ധപ്രസ്ഥാനത്തിന്റെ പേരോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേജ്രിവാളിന്റെ രാഷ്ട്രീയമോഹങ്ങളാണ് സംഘം പിളരാനുള്ള കാര്യമാണെന്നും ഹസാരെ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ തങ്ങള്‍ തമ്മില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിലവിലെ രാഷ്ട്രീത്തിന് ഒരു രാഷ്ട്രീയ ബദല്‍ ഉണ്ടാക്കുക നല്ല ആശയമാണ്. എന്നാല്‍ ആ പാര്‍ട്ടിയിലെ അംഗങ്ങളെ എങ്ങനെ തെരഞ്ഞെടുക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം എങ്ങനെ കണ്ടെത്തും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കേജ്രിവാള് മറുപടി നല്‍കിയില്ലെന്നും ഹസാരെ പറഞ്ഞിരുന്നു. സമരമാണ് ശരിയെന്നും രാഷ്ട്രീയം വൃത്തികേടാണെന്നും ഹസാരെ വിമര്‍ശിച്ചു. രാഷ്ട്രീയത്തിലൂടെ രാജ്യത്തിന് നല്ലൊരു ഭാവി ഉണ്ടാകില്ലെന്നും ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ തങ്ങള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍ ഹസാരെ തങ്ങളോടൊപ്പം പങ്കുചേരുമെന്ന് കേജ്രിവാള് പറഞ്ഞിരുന്നു. എന്നാല്‍ അതിനുള്ള ശക്തമായ മറുപടിയാണ് ഹസാരെ കേജ്രിവാളിന് നല്‍കിയത്. രാഷ്ട്രീയത്തിലേക്ക് താന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച ഹസാരെ ഉപവാസ സമരങ്ങള്‍ താന്‍ അവസാനിപ്പിച്ചതായും വ്യക്തമാക്കി. എന്നാല്‍ അഴിമതിക്കെതിരെയുള്ള പോരാട്ടം താന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അഴിമതി വിരുദ്ധപോരാട്ടങ്ങള്ക്കായി പുതിയ സംഘം രൂപീകരിക്കാനാണ് ഹസാരെ ദല്‍ഹിയിലെത്തിയത്. രാഷ്ട്രീയം തന്റെ വഴിയല്ലെന്നും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും ആവര്‍ത്തിച്ചുപറഞ്ഞ ഹസാരെ വിമുക്ത ഭടന്മാര്, വിരമിച്ച ഐ എഎസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഒപ്പം നിര്‍ത്തി പുതിയ സംഘം രൂപീകരിക്കുന്നതിനുവേണ്ടിയാണ് ദല്‍ഹിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: