കോട്ടയം: ടെസിലിന്റെ പേരില്‍ തൊഴിലാളികള്‍ വീണ്ടും സമരമുഖത്തേക്ക്. ക്ലോസര്‍ പാക്കേജില്‍ അവശേഷിക്കുന്ന 459 തൊഴിലാളികള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. കമ്പനി പൂട്ടി ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്നു മാത്രമല്ല തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നതായും തൊഴിലാളികള്‍ ആരോപിച്ചു.
ക്ലോസര്‍ പാക്കേജില്‍ ഉള്‍പ്പെടുത്താമെന്ന ധാരണയില്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചവരാണ് ഇപ്പോഴും ആനുകുല്യങ്ങളൊന്നും ലഭിക്കാതെ വലയുന്നത്. കമ്പനിയില്‍ തുടര്‍ന്നവരുടെ ആനുകുല്യങ്ങള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ടെസില്‍ തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലല്‍ കമ്പനിപടിക്കല്‍ നടത്തുന്ന സമരം ഒരു വര്‍ഷവും രണ്ടു മാസവും പിന്നിട്ടിരിക്കുകയാണ്. 165.86 കോടി രൂപയ്ക്ക് കമ്പനി പൊളിച്ചുനീക്കുന്നതിന് കെ. രാമഭദ്രന് എന്നയാള്‍ കരാര്‍ എടുത്തിരുന്നു. എന്നാല്‍, കെ.രാമഭദ്രന് കെ.മണികണ്ഠന് എന്നയാളിന് 48 കോടി രൂപയ്ക്ക് മറിച്ചു നല്‍കിയിരുന്നു. ആനുകുല്യങ്ങള്‍ ലഭിക്കാന്‍ വീണ്ടും പ്രക്ഷോഭം ശക്തമാക്കാനുളള തീരുമാനത്തിലാണ് തൊഴിലാളികള്‍. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് കമ്പനിപ്പടിക്കല്‍ യോഗം ചേരും. ഡിസിസി പ്രസിഡന്റ് കുര്യന് ജോയി സമ്മേളനം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ വിവിധ യൂണിയന് ഭാരവാഹികളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, രാജീവ്, എം.എ. മാത്തുക്കുട്ടി, ആര്. രാജശേഖരന് നായര്‍, പി.പൊന്നപ്പന്, ജെ.ശ്രീകുമാരന്‍ നായര്‍, പി.എസ്. ഏബ്രഹാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: