പൊന്‍കുന്നം: നമ്മുടെ പൗരാണികകതയിലും സംസ്കാരത്തിലും അടിയുറച്ച ഭരണസംവിധാനമാണ് വേണ്ടതെന്ന് ആര്‍എസ്എസ് അഖിലേന്ത്യാ സഹപ്രചാര്‍പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. ശ്രേയസ്സ് പബ്ലിക് സ്കൂളില്‍ വാഗ്ഭട ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വ്യാസ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ പൊന്‍കുന്നം സെന്ററിന്റെ ഉദ്ഘാടനയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാരുടെ വാക്കുകള്‍ നിയന്ത്രിക്കുന്നത് ശരിയല്ല. ഭയമില്ലാത്തവര്‍ക്കേ സ്വന്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയൂ. സര് സി.പി രാമസ്വാമി അയ്യര്‍ തന്റേടത്തോടെ നടപ്പാക്കിയ പരിഷ്ക്കാരങ്ങള്‍ നാടിന്റെ നന്മക്കുതകുന്ന വികസനങ്ങളായി മാറി. ഭാരതീയരായ അതിസമര്ത്ഥന്മാരായ സിവില്‍ സര്വ്വന്റ്സിനെ വച്ചു ഭരിക്കേണ്ടിയിരുന്ന ബ്രിട്ടീഷുകാര്‍ നേരിട്ട വെല്ലുവിളി അപകര്‍ഷതാ ബോധമായിരുന്നു. അതിനെ മറികടക്കാന്‍ അവര്‍ നമ്മുടെ സ്വത്വം തകര്‍ത്തു. ആ കൊളോണിയന്‍ കാലത്തു രൂപംകൊണ്ട സിവില്‍ സര്‍വ്വീസ് സംവിധാനമാണ് നാമിന്നും പിന്തുടരുന്നതെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.
വരുംകാലത്ത് വിദേശരാജ്യങ്ങളിലെ സിവില്‍ സര്‍വ്വീസസ് മേഖലകളെ നിയന്ത്രിക്കുന്നത് ഭാരതത്തില്‍ നിന്നുള്ള യുവത്വമായിരിക്കുമെന്ന് സിവില്‍ സര്‍വ്വീസ് അക്കാദമി പൊന്‍കുന്നം സെന്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ശാസ്ത്രസങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.എന്‍ രാജശേഖരന്‍പിള്ള പറഞ്ഞു. സിവില്‍ സര്‍വ്വീസ് മേഖലയിലേക്ക് യുവാക്കളെ സംഭാവന ചെയ്യാന്‍ ഭാരതത്തിന് കഴിയുന്നു. ഇന്ത്യയിലെ സിവില്‍ സര്‍വ്വീസിന് ശേഷം ആഗോളരംഗത്തേക്ക് കടക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് മുഴുവന്‍ സേവനം ചെയ്യാന്‍ കഴിവുളള തലമുറയാണിവിടെയുള്ളത്.
വ്യാസ് ചെയര്മാന് പി. രവീന്ദ്രന് അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഢധ്വജാനന്ദ തീര്‍ത്ഥപാദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. എന്‍. ജയരാജ് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം ടി.കെ സുരേഷ്കുമാര്‍, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ രാമചന്ദ്രന് നായര്‍, വ്യാസ് സിവില്‍ സര്‍വ്വീസ് അക്കാദമി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. എസ് ജയസൂര്യന്‍, ശ്രേയസ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡി. വിശ്വംഭരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: