മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ രാജി ഗവര്‍ണര്‍ ശങ്കരനാരായണന് സ്വീകരിച്ചു. ഇന്നലെ രാവിലെ ഗവര്‍ണറെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് രാജിക്കത്ത് അദ്ദേഹത്തിന് കൈമാറുകയായിരുന്നു. ജലസേചനവകുപ്പ് മന്ത്രിയായിരിക്കെ ഇരുപതിനായിരം കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു രാജി.
മഹാരാഷ്ട്ര സര്‍ക്കാരില്‍ കോണ്‍ഗ്രസും എന്‍സിപിയും തമ്മിലുള്ള പടലപ്പിണക്കങ്ങളുടെ കഥ പുറത്തുവരുന്നത് അജിത് പവാറിന്റെ അപ്രതീക്ഷിത രാജിയോടെയാണ്. എന്നാല്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രിയോട് രാജിക്കത്ത് സ്വീകരിക്കുവാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ്പവാര്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: