ന്യൂദല്‍ഹി: അഴിമതിവിരുദ്ധ സംഘത്തിന്റെ ഐക്യത്തെ തകര്‍ത്തത് അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ മോഹങ്ങളാണെന്ന് അണ്ണാ ഹസാരെ. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ രാഷ്ട്രീയക്കാരനല്ല. അതുകൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കെജ്രിവാളിന്റെ നീക്കത്തോട് പരസ്യമായി തന്റെ വിയോജിപ്പ് അറയിച്ചത്. ഇതേത്തുടര്‍ന്നാണ് സംഘം പിളര്‍ന്നതെന്നും ഹസാരെ വ്യക്തമാക്കി.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ലോക്പാല്‍ ബില്‍ പാസാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത് നേടുന്നുന്നതിന് മുമ്പ് സംഘം പിളര്‍ന്നു. ഇതില്‍ തനിക്ക് അതിയായ വിഷമമുണ്ടെന്നും ഹസാരെ ബ്ലോഗില്‍ എഴുതി. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി താന സഹകരിച്ച് പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് സാധിക്കാതെയാണ് സംഘം പിളര്‍ന്നത്. രാഷ്ട്രീയ മോഹങ്ങളാണ് ഇതിന് കാരണമന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചിലര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നു. ചിലര്‍ അഴിമതി വിരുദ്ധപ്രസ്താനവുമായി മുന്നോട്ട് പോകുവാന്‍ ആഗ്രഹിക്കുന്നു. ഇത് ശരിയല്ലെന്നും ഹസാരെ പറഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികളും വര്‍ഗീയ സംഘടനകളും തന്നെ സമീപിക്കുന്നുണ്ട്. ഒരിക്കലും തന്റെ ജീവിതം അത്തരം രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ അവസാന ശ്വാസം നിലക്കുന്നതുവരെ ഇത്തരം ചിന്തങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ആഗതമായിരിക്കുകയാണ്. വോട്ടിന് വേണ്ടി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നുണ്ട്. തന്റെ പ്രസ്ഥാനത്തിന്റെ പേരും അവര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതില്‍ നിങ്ങളാരും വിശ്വസക്കരുതെന്നും അദ്ദഹം ആഹ്വാനം ചെയ്തു. ആഗസ്റ്റ് നാലിന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരില്ലെന്ന് വ്യക്തമാക്കിയതാണെന്നും ഹസാരെ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി താന്‍ അഴിമതിക്കെതിരെയാണ് പോരാടുന്നത് ഭാവിയില്‍ ഇത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ രാഷ്ട്രീയത്തില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍ ഹസാരെ തങ്ങള്‍ക്കൊപ്പം വരുമെന്ന് കെജ്രിവാള് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് കെജ്രിവാളിനെതിരെ ഹസാരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ പോകുന്നതിന് മുമ്പ് ജനാഭിപ്രായം തേടാന്‍ കെജ്രിവാള് ഒരുങ്ങുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം ആരായും. പുതിയ പാര്‍ട്ടിയുടെ ഭരണഘടന, വീക്ഷണം തന്റെ പേരോ ചിത്രമോ പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കരുതെന്നും ഹസാരെ വ്യക്തമാക്കി.
ബ്ലോഗിലൂടെയാണ് ഹസാരെ കേജ്രിവാളിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ജനാഭിപ്രായം തേടിയതിന് ശേഷം മാത്രമെ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണവുമായി മുന്നോട്ട് പോകുകയുള്ളൂവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ഭരണഘടന, വീക്ഷണം തുടങ്ങിയവയുടെ കരട് രേഖ ഒക്ടോബര്‍ രണ്ടിന് ജനങ്ങല്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ രാജ്യത്ത് ഉടനീളം സഞ്ചരിച്ച് ജനാഭിപ്രായം ആരായും. അവ കൂടി ഉള്‍പ്പെടുത്തി കരട് രേഖയില്‍ മാറ്റം വരുത്താനാണ് കെജ്രിവാള് ഒരുങ്ങുന്നത്. ദല്‍ഹിയില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി പരീക്ഷിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: