മുണ്ടക്കയം: രാസവളവുമായി വന്ന ലോറി നിയന്ത്രണംവിട്ട് പാര്‍ട്ടി ഓഫീസില്‍ ഇടിച്ചു കയറി. മുണ്ടക്കയം പഞ്ചായത്തില്‍ സമീപത്തുള്ള സഹകരബാങ്കിലേക്ക് വളവുമായി വന്നലോറിയാണ് നിയന്ത്രണം വിട്ട് ടി.ബിറോഡിലെ ജോസ്ന ഫൈനാന്‍സിനു സമീപമുള്ള ആര്‍എസ്പി ഓഫീസിലേക്ക് ഇടിച്ചു കയറിയത്. വ്യാഴാഴ്ച രാവിലെ 9. 45 ഓടെയായിരുന്നു സംഭവം. ടി.ബി റോഡൂടെ വളവുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. സമീപത്തെ ബാര്‍ബര്‍ ഷോപ്പിന്റെ മുന്നില്‍ കൂടുനിന്ന കുട്ടികളെ കടയുടമയുടെ മകന് സബിന്‍ ശേഖരന് വണ്ടിവരുന്നത് കണ്ട് ശബ്ദമുണ്ടാക്കി മാറ്റിയതിനാല്‍ വന്‍ അപകടമുണ്ടാവുകയായിരുന്നു. ഡ്രൈവറുടെയും സബിന്റെയും അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: