വൈക്കം: വൈക്കം മുനിസിപ്പല്‍ ഒന്നാം വാര്‍ഡ് മെമ്പറുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെയും അദ്ദേഹത്തിന്റെ അനധികൃത ഭവന നിര്‍മ്മാണത്തിനെതിരെയും നടപടി സ്വീകരിക്കണമെന്നും ഓംബുസ്മാന് വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി വൈക്കം മണ്ഡലംകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉയാനാപുരത്തുനിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച് സംസ്ഥാന കൗണ്‍സില്‍ അംഗം വൈക്കം ഗോപകുമാര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. മുനിപ്പല്‍ ഓഫിസിനുമുന്നില്‍ നടന്ന പ്രതിഷേധ സമ്മേളനം കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.കെ.കരുണാകരന്, മണ്ഡലം പ്രസിഡന്റ് റ്റി.വി.മിത്രലാല്‍,രമേശ്കാവിമറ്റം,ജഗത.ഷൈമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: