കോട്ടയം: നായര്സമുദായം സാമൂഹികമായി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നും, ആ രംഗത്ത് എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്സ് സെന്ററുകളുടെ സംഭാവന പ്രധാനമാണെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലുള്ള എച്ച്.ആര്. സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെയും യൂണിയന് സെക്രട്ടറിമാരുടെയും നേതൃസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് എച്ച്ആര്‍ സെക്രട്ടറി കെ.ആര്. രാജന് വാര്‍ഷികറിപ്പോര്‍ട്ടും പ്രവര്ത്തനമാര്ക്ഷരേഖയും അവതരിപ്പിച്ചു. കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍പിള്ള അദ്ധ്യക്ഷനായിരുന്നു. പ്രഗത്ഭ മാനേജ്മെന്റ് വിദഗ്ദ്ധന് ജ്യോതിഷ്കുമാര്‍ ‘ടീം ബില്‍ഡിംഗ് & മോട്ടിവേഷന്‍ ക്ലാസ്സിന് നേതൃത്വം നല്കി. ചര്‍ച്ചകള്‍ക്ക് ഡോ. സി.ആര്. വിനോദ്കുമാര്‍, ജി.വി. ഹരി, ആര്. ബാലകൃഷ്ണന്, ജി. ഗോപാലകൃഷ്ണന്‍നായര്‍, പ്രൊഫ. റ്റി. ഗീത എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: