ചങ്ങനാശ്ശേരി: അതിവേഗറെയില്പ്പാതക്കെതിരെ തൃക്കൊടിത്താനത്ത് നടന്ന ജനകീയ കൂട്ടായ്മയില്‍ ജനരോഷം ഇരമ്പി. അതിവേ റെയില്‍വേ തടയുന്നതിന് വേണ്ടി ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുവാന്‍ പെരിഞ്ചേരില്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആക്ഷണ്‍ കൗണ്‍സില്‍ ചെയര്മാന് ബാബുവര്‍ഗ്ഗീസ് അധ്യക്ഷതവഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ സുവര്‍ണ്ണകുമാരി ഉദ്ഘാടനം ചെയ്തു. അതിവേ റെയില്‍വേ വിരുദ്ധ സമിതി കോര്‍ഡിനേറ്റര്‍ പ്രഭാത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോന്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍. രാജു, ജനകീയ പ്രതിരോധ ജില്ലാ പ്രസിഡന്റ് പി.കെ കൃഷ്ണന്, ആക്ഷണ്‍ കൗണ്‍സില്‍ കണ്‍വീനര്‍ സജികുമാര്‍ തിനപ്പറമ്പില്‍, എ.ജി ഷാജി, നീലകണ്ഠന് പോറ്റി, ദിലീപ്കുമാര്, പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: