കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവില്‍ കാര്‍ഡ് ഉള്ളവരും ഇല്ലാത്തവരും 2013-2014 വര്‍ഷത്തേക്ക് പുതിയതായി രജിസ്റ്റര്‍ ചെയ്യണമെന്ന് അക്ഷയ അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 2013 മാര്‍ച്ച് 31 വരെ കാലാവധിയുളള കാര്‍ഡുകളുടെ ഉടമകള്‍, കാര്‍ഡ് പുതുക്കാന്‍ കഴിയാ ത്തവര്‍, കാര്‍ഡ് നഷ്ടമായവര്‍, റേഷന്‍ കാര്‍ഡില്‍ വരുമാനപരിധി 600 രൂപയോ അതില്‍ താഴെയോ ഉള്ള ഇതുവരെ കാര്‍ഡ് എടുത്തിട്ടില്ലാത്ത ആളുകള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വിവിധ ക്ഷേമനിധികളില്‍ അംഗത്വമുളളവര്‍, വിധവാ പെന്ഷന് പോലുളള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍, പട്ടികജാതി /പട്ടിക വിഭാഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ 15 ദിവസമെങ്കിലും ജോലി ചെയ്തിട്ടു ളളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ രജിസ്ട്രേഷന് നല്‍കുന്നത്. റേഷന്‍കാര്‍ഡിന്റെയും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനുള്ള അര്‍ഹത വ്യക്തമാക്കുന്ന രേഖകളുടെയും അസ്സലും ഫോട്ടോകോപ്പിയും ഹാജരാക്കി തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ രജിസ്ട്രേഷന് നടത്താം. നിലവില്‍ കാലാവധിയുളള സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ളവര്‍ അത് രജിസ്ട്രേഷന് സമയത്ത് അക്ഷയ കേന്ദ്രത്തില്‍ കാണിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ട ടുത്തുളള അക്ഷയകേന്ദ്രവുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: