ചങ്ങനാശ്ശേരി: മനയ്ക്കല്‍ചിറ ടൂറിസം പദ്ധതിക്കുപുറമേ ചങ്ങനാശ്ശേരിക്ക് മറ്റൊരു ടൂറിസം പദ്ധതിക്കുകൂടി അനുവാദം ലഭിച്ചു. ഇതു സംബന്ധിച്ച് സി.എഫ് തോമസ് എംഎല്‍എ നല്കിയ നിവേദനത്തെ തുടര്‍ന്ന് ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് തയ്യാറാക്കി നല്കുവാന് കോട്ടയം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറിയെ ചുമതല പ്പെടുത്തി. ചെത്തിപ്പുഴ കടവും തോടും കേന്ദ്രമാക്കിയാണ് പ്രോജക്ട് തയ്യാറാക്കുന്നത്. ഇതിനുവേണ്ടി ഡിടിപിസി സെക്രട്ടറിയും ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും അന്നേ ദിവസം ചെത്തിപ്പുഴ കടവില്‍ എത്തും. ചങ്ങനാശ്ശേരി മുനിസിപ്പല്‍ ടൗണിലും വാഴപ്പള്ളി പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന ചെത്തിപ്പുഴ കടവ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വശങ്ങള് കെട്ടി സംരക്ഷിച്ചിരുന്നു. നാട്ടുകാരായ ജനങ്ങള്‍ക്ക് വിശ്രമ വിനോദകേന്ദ്രമായി വികസിപ്പിച്ചെടുത്ത് കടവിലും തോട്ടിലും ജലവിനോദപരിപാടികള് നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. മനയ്ക്കല്‍ ചിറ ടൂറിസം പദ്ധതിയില്‍ ജലവിനോദ പരിപാടികളുടെ നടത്തിപ്പിന് ജില്ലാ ടൂറിസംപ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ടെന്‍ഡര്‍ വിളിച്ചിരിക്കുയാണെന്നും എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: