കോട്ടയം: കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്ത രീക്ഷമുണ്ടാ ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന് ഇന്ത്യയുടെ സംസ്ഥാന സമ്മേളനവും കുടുംബസംഗമവും കെ.പി.എസ് മേനേന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നതില്‍ നമ്മള് മുന്‍പന്തിയിലാണ്. അത്തരം തര്‍ക്കങ്ങള്‍ പരിഹരിച്ചു വേണം വികസന പദ്ധതികളുമായി മുന്നോട്ട് പോവാന്‍.
പ്രവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും നോര്ക്കാപ്രവാസി അവര്‍ഡ് ദാനവും സംസ്കാരിക മന്ത്രി കെ സി ജോസഫ് നിര്‍വഹിച്ചു. ചലച്ചിത്രസംവിധായകന്‍ ജയരാജിനെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.
പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന്റെ മുഖപത്രമായ സ്നേഹ പ്രവാസി മാസികയുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വഹിച്ചു. പ്രവാസികള്‍ക്കായുള്ള പെന്ഷന് വിതരണവും ചികില്‍സാ സഹായ വിതരണവും നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാധാ വി നായര്‍, കോട്ടയം നഗരസഭാ ചെയര്മാന് സണ്ണി കല്ലൂര്‍, മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ്, കോട്ടയം നഗരസഭാ കൗണ്‍സിലര്‍ എന്‍ എസ് ഹരിശ്ചന്ദ്രന്, പ്രവാസി മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അമ്മിണി തോമസ്, പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര് സലിം, സ്നേഹ പ്രവാസി മാസിക എഡിറ്റര്‍ മുഹമ്മദ് കലാം സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: