റിയാദ്: മുഹമ്മദ് നബിയെ അവഹേളിക്കുന്ന അമേരിക്കന്‍ ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ അക്രമ പാത വെടിയണമെന്ന് സൗദി അറേബ്യയിലെ ആത്മീയ നേതാവ് ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുള്‍ അസീസ് ബില്‍ അബ്ദുള്ള അല്‍-ശൈഖ് പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.
ഇസ്ലാം മത വിശ്വാസികള്‍ ക്രോധത്തിന് അടിമപ്പെടുകയാണെങ്കില്‍ ഇത്തരത്തിലുള്ള സിനിമകള്‍ ഉണ്ടാകുന്നവരുടെ ലക്ഷ്യം നേടാന്‍ സഹായിക്കലാകും അതെന്നും നിരപരാധികളെ വധിക്കാനും പൊതുമുതലുകള്‍ നശിപ്പിക്കാനും തക്കവിധം തങ്ങളുടെ ദേഷ്യത്തെ വളര്‍ത്താതിരിക്കാന്‍ മുസ്ലീങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയെ അവഹേളിക്കുന്ന അമേരിക്കന്‍ സിനിമയ്ക്കെതിരായി പ്രതിഷേധം കൂടുതല്‍ രാജ്യങ്ങളിലേക്ക് അക്രമാസക്തമായി പടരുന്നതിനെത്തുടര്‍ന്നാണ് ആത്മീയ നേതാക്കള്‍ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കാലിഫോര്‍ണിയയില്‍നിന്നുള്ള സാം ബാസില്‍ എന്നയാള്‍ ഈജിപ്തില്‍നിന്നുള്ള ഒരു അഭയാര്‍ത്ഥിയുടെ സഹായത്തോടെ നിര്‍മ്മിച്ച സിനിമയാണ് അറബ് രാജ്യങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: