ബീജിങ്: ജപ്പാനും ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന കടല്‍മേഖലയില്‍ ചൈനയുടെ ആറ് നിരീക്ഷണ കപ്പലുകള്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. ചൈനയുടെ കൈവശമിരിക്കുന്ന ദിയാവോയു, ജപ്പാന്റെ കൈവശമുള്ള സെങ്കകു ദ്വീപുകളിലാണ് കപ്പല്‍ വ്യൂഹം പ്രവേശിച്ചത്. ദ്വീപുകളിലെ ക്രമസമാധാനനില പാലിക്കുന്നതിനാണ് നടപടിയെന്നാണ് ചൈനയുടെ വാദം. അതേസമയം, ജപ്പാന് തീരദേശസേന മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് തര്‍ക്ക മേഖലയില്‍ നിന്ന് രണ്ട് കപ്പലുകളെ ചൈന പിന്‍വലിച്ചു.
ഈസ്റ്റ് ചൈന സീ ഐലന്റ് ഉള്‍പ്പെടെയുള്ള മൂന്ന് ദ്വീപുകള്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് ജപ്പാന് വാങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തായ്വാനും ഈസ്റ്റ് സീ ദ്വീപുകളില്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. വന്‍ തോതില്‍ എണ്ണ നിക്ഷേപമുള്ളതിനാല്‍ തന്നെ ഇരു രാഷ്ട്രങ്ങളും ദ്വീപിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കുമില്ല. ദ്വീപിലേക്ക് മൂന്ന് കപ്പലുകളെ ജപ്പാന് അയച്ചിട്ടുണ്ട്. അതേസമയം, ചൈനയുടെ കപ്പലുകള്‍ തിരിച്ചയക്കുവാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ജപ്പാന് തീരസേന അറിയിച്ചു. അതേസമയം, ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം വ്യാപാര ബന്ധത്തെ ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീരസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതദ്യമായാണ് ചൈന ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദ്വീപിന്മേലുള്ള സര്‍ക്കാരിന്റെ അധികാര അതിര്‍ത്തിയാണ് ഇതിന്മേല് പ്രതിഫലിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കപ്പലുകള്‍ കൊണ്ടുപോകുവാന്‍ മുന്നറിയിപ്പ് നല്‍കിയതായും എന്നാല്‍ അതിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തില്ലെന്നും ജപ്പാന് തീരസേന അറിയിച്ചു. തീരസുരക്ഷക്കായി തങ്ങള്‍ക്കാവുന്ന വിധത്തില്‍ എല്ലാം ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് യോഷിഹാകോ നോഡ അറിയിച്ചു. ജപ്പാന് തീരസേനയുടെ പ്രതികരണത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയും ജപ്പാനും തമ്മില്‍ നിരവധി സാമ്പത്തിക ഉടമ്പടികള്‍ ഉള്ളതുകൊണ്ട് ഇപ്പോഴുള്ള തര്‍ക്കം ഇതിനെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വ്യാപര കരാര്‍ പ്രകാരം ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന ജപ്പാന്റെ അടുത്ത വ്യാപാര പങ്കാളിയാണ്. 2011 ല്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം 14. 3 ശതമാനമായി വര്‍ദ്ധിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: