തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഇറച്ചിക്കടകളില്‍ നടത്തിയ പരിശോധനയില്‍ ലൈസന്സുംരജിസ്ട്രേഷനും ഇല്ലാതെ പ്രവര്‍ത്തിക്കുകയും വൃത്തിഹീനമായ സാഹചര്യത്തിലും ശാസ്ത്രീയമല്ലാത്തരീതിയിലും കശാപ്പ് നടത്തുകയും മാസം കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരിക്കുകയും ചെയ്ത 11 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി കോമ്പൗണ്ടിങ് നടത്തി പിഴ ഇനത്തില്‍ 17,000രൂപ ഈടാക്കി.ജില്ലയിലെ 20 ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നോട്ടീസ് നല്കി. മാംസ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്ന വ്യക്തികളുടെയോ, ഏജന്‍സികളുടെയോ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ യഥാവിധി സൂക്ഷിക്കാതിരുന്നതും, മാംസാഹാരവും, മാംസപദാര്‍ത്ഥങ്ങളും ശീതീകരണ സംവിധാനമില്ലാതെ സൂക്ഷിച്ചിരുന്നതും, വൃത്തിഹീനമായ സാഹചര്യത്തിലും, ലൈസന്‍സ്, രജിസ്ട്രേഷന് എന്നിവ ഇല്ലാതെ പ്രവര്‍ത്തിച്ചുവന്നതുമായ ഹോട്ടലുകള്‍ക്കാണ് നിയമാനുസൃതമായ നോട്ടീസ് നല്‍കിയത്. കോമ്പൗണ്ടിങ് നടത്തി പിഴ ഇനത്തില്‍ 30,500രൂപ ഈടാക്കി. ഭക്ഷണത്തിനായി മാടുകള്‍, കോഴി, താറാവ്, മുയല്, പന്നി, എന്നിവയുടെ മാംസം വിതരണം ചെയ്യുന്നതിനും പാചകം ചെയ്യുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ക്ക് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നടപടി. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരും, അവരുടെ കീഴിലുള്ള ഫുഡ് സേഫ്റ്റി ഓഫീസര്‍മാരും ഉള്‍പ്പെടുന്ന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഏഴ് സ്പെഷ്യല്‍ സ്ക്വാഡുകളുമാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലും നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല മുന്‍സിപ്പാലിറ്റികളിലും വിവിധ ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന മാംസാഹാരങ്ങള്‍ വിളമ്പുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തട്ടുകടകള്‍, ക്യാന്റീനുകള്‍ മുതലായവയിലാണ് പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: