സംസ്ഥാനം ഇന്ന് നേരിടുന്ന സാമ്പത്തികപ്രതിസന്ധിക്ക് ഒറ്റമൂലിയെന്ന നിലയിലാണ് പുതിയ പെന്ഷന് പദ്ധതിയെ ഭരണാധികാരികള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ജീവനക്കാരില്‍ നിന്നും പിരിക്കുന്ന തുക കമ്പോളത്തില്‍ ഇറക്കി തുലച്ചു കളയുമെന്ന ആശങ്കയാണ് ജീവനക്കാര്‍ക്ക്. പങ്കാളിത്ത പെന്ഷന് പദ്ധതിയെ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍ക്കുന്നത് ഈ ആശങ്ക മൂലവുമാണ്. പ്രശ്നത്തെ ഇരുവിഭാഗവും സമഗ്രമായി സമീപിക്കുന്നില്ല.
10,000 രൂപ ശമ്പളത്തില്‍ ഉദ്യോഗത്തില്‍ പ്രവേശിക്കുന്ന വ്യക്തി വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ നേടി 20-ാം വര്‍ഷത്തെ ശമ്പളം 17,400 രൂപയായിരിക്കും. (ഇന്‍ക്രിമെന്റ് ശമ്പളത്തിന്റെ 3 ശതമാനം നിരക്കില്‍) ഇതിനു ലഭിക്കുന്ന പെന്ഷന് 17400 ഃ 2= 5800 രൂപ, ഗ്രാറ്റുവിറ്റി 1.74 ലക്ഷംരൂപ, കമ്യൂട്ടേഷന് 3.20ലക്ഷം, റസിഡന്റ്സി പെന്ഷന് 3480 രൂപ. ഗ്രാറ്റുവിറ്റിയും കമ്യൂട്ടേഷന് തുകയും സ്ഥിരനിക്ഷേപം നടത്തിയാല്‍ പ്രതിമാസം 2879രൂപ. ഇതില്‍ നിന്നും വ്യക്തമാകുന്നത് അന്തിമ ആനുകൂല്യം തമ്മില്‍ വലിയ വ്യത്യാസമില്ലായെന്നാണ്. പക്ഷേ യഥാര്‍ഥ പ്രശ്നങ്ങള്‍ ഇത് നടപ്പിലാക്കുന്നതിലാണ്.
നടത്തിപ്പിലെ പ്രശ്നങ്ങള്‍ മുഖ്യമായും നേരിടേണ്ടിവരുന്നത് ഭരണരംഗത്താണ്. ഉദാഹരണത്തിന് ശമ്പളമിനത്തില്‍ പ്രതിവര്‍ഷം 10,000കോടി രൂപ ചെലവു വരുന്നെങ്കില്‍ ഇപ്പോള്‍ 9200കോടി രൂപ ശമ്പളമായി ക്യാഷ് ഔട്ട് പ്ലോയും 8006 കോടി (8%) പ്രോവിഡന്റ് ഫണ്ടിലേക്ക് ട്രാന്‍സഫര്‍ ക്രഡിറ്റായി പോകുന്നു. ഈ 8006 കോടി രൂപ പദ്ധതി നടത്തിപ്പിലേക്കുള്ള വിഭവസമാഹരണമായി കണക്കാക്കുന്നു. പുതിയ രീതിയില്‍ 2013 ഏപ്രില്‍ 1നു ശേഷം വരുന്ന ജീവനക്കാരുടെ മാത്രം ശമ്പളം 10,000കോടി രൂപയുടെ ഗ്രോസ് ചെലവിനു പുറമെ 10,006കോടി രൂപ കൂടി കണ്ടെത്തണം. നിലവിലുള്ള ജീവനക്കാരുടെ കോണ്ട്രിബ്യൂഷന് തുടരും. മൊത്തം ക്യാഷും ഔട്ട് ഫ്ലോ 12,000 കോടി രൂപ. ജീവനക്കാരുടെ വിഹിതം കൂടി ക്യാഷ് ഔട്ട് ഫ്ലോ ആയി വരികയും ഇന്ന് ലഭിക്കുന്ന 800 കോടിരൂപയുടെ പദ്ധതി വിഭവ സമാഹരണ സ്രോതസ്സ് നഷ്ടപ്പെടുകയും ചെയ്യുന്നു.
പ്രതിമാസം ഏതാണ്ട് 170കോടിരൂപ ലിക്വിഡ് ക്യാഷ് ആയി മുടക്കം കൂടാതെ നിശ്ചിത തീയതിക്കകം പങ്കാളിത്തപെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കാന്‍ സാധിക്കുമോ ? വില്ലേജ് ഓഫീസ് തൊട്ട് സെക്രട്ടേറിയറ്റ് വരെ പടര്ന്നുനില്ക്കുന്ന ഉദ്യോഗസ്ഥ തട്ടുകളില്‍ നിന്നും യഥാസമയം തുക കാശായി ഫണ്ടിലേക്ക് മാറ്റപ്പെടുമോ എന്ന കാര്യത്തില്‍ എന്താണ് ഉറപ്പ് ? ഇതാണ് ജീവനക്കാരെ ആശങ്കപ്പെടുത്തേണ്ടുന്ന യഥാര്‍ഥ വസ്തുത. ഫണ്ടിലടച്ചു കഴിഞ്ഞിട്ടല്ലേ മാര്‍ക്കറ്റില്‍ കരടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്ന പ്രശ്നമുദിക്കുന്നത്.
ട്രഷറിയില്‍ നിന്നും പണം ബാങ്കുകളിലേക്കോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലേക്കോ നേരിട്ട് മാറ്റാനുള്ള ഭരണപരമോ അക്കൗണ്ടിംഗ് പരമായോ ഉള്ള സംവിധാനം ഇപ്പോള്‍ നിലവിലില്ല. സഹകരണസംഘങ്ങള്‍ കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ കുടിശിക വരുത്തി റിക്കവറി വന്നാല്‍ ട്രഷറിയില്‍ നിന്നും തുക ഈ സ്ഥാപനങ്ങള്‍ക്ക് നല്കാന് ഇന്ന് വ്യവസ്ഥയില്ല. കുടിശിക തീര്‍ത്ത് ടച്ചു ക്ലിയറന്‍സ് വരുന്നതുവരെ ശമ്പളബില്ല് തടഞ്ഞുവയ്ക്കാനെ സാധിക്കൂ. ഓരോ ഡ്രോയിംഗ് ഓഫീസറും ട്രഷറിയില്‍ നിന്നും ബില്ലിലൂടെ തുക പിന്‍വലിച്ച് ഫണ്ടിലേക്ക് അടയ്ക്കേണ്ടിവരും.
സര്‍ക്കാര്‍ ജീവനക്കാരുടെ ഭവനനിര്‍മ്മാണ വായ്പസമ്പ്രദായം നിര്‍ത്തലാക്കി ബാങ്കുകള്‍ വഴി വായ്പ നല്കുന്ന സമ്പ്രദായം 2002-03 കാലഘട്ടത്തില്‍ നടപ്പിലാക്കിയതിന്റെ അനുഭവമെന്താണ് ? നിശ്ചിത തീയതിക്കകം ഗഡുക്കള്‍ ബാങ്കില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ ജീവനക്കാര്‍ പിഴപലിശ നല്‍കേണ്ടിവരും. ഉദാഹരണത്തിന്‍അഞ്ചാം തീയതി അടക്കേണ്ട തുക ആറാം തീയതി അടച്ചാല്‍ പിഴപ്പലിശ നല്‍കേണ്ടിവരും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ വന്നതുകൊണ്ട് ആ പദ്ധതിതന്നെ പിന്നീട് ഉപേക്ഷിക്കേണ്ടിവന്ന മുന്‍ അനുഭവം നമ്മുടെ മുമ്പില്‍ ഉണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ വരവുചെലവു കണക്കുകള്‍ സൂക്ഷിക്കുന്നത് ഭരണഘടനാപരമായി അക്കൗണ്ടന്റ് ജനറലാണ്. അതിന്റെ ഭാഗമായി ജനറല്‍ പ്രോവിഡന്റ് ഫണ്ടിന്റെ കണക്ക് എ.ജി സൂക്ഷിക്കുന്നു. ജീവനക്കാര്‍ക്കുള്ള ക്രഡിറ്റ് കാര്‍ഡുകള്‍ ഭംഗിയായി നല്കുന്നു. അതേസമയം വകുപ്പുകള്‍ കണക്കുകളും ലഡ്ജറുകളും സൂക്ഷിക്കേണ്ടുന്നതുമുണ്ട്. ഉദാഹരണത്തിന് എയിഡഡ് സ്കൂള്‍, കോളേജുകളിലെ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് കണക്കുകള്‍ സൂക്ഷിക്കേണ്ടതും വിദ്യാഭ്യാസ വകുപ്പാണ് ലഡ്ജറുകളും വ്യക്തിക്കുള്ള ക്രഡിറ്റ്കാര്‍ഡുകളും യഥാസമയം നല്‍കുന്നതിലെ സ്ഥിതി അക്കൗണ്ടന്റസ് ജനറല്‍ ഓഫീസിലെ സ്ഥിതിയുമായി താരതമ്യം ചെയ്താല്‍ ആ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അനുഭവമെന്താണ് ? ഫാമിലി ബെനിഫിറ്റ് സ്കീം, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയിലെ തങ്ങളുടെ നിക്ഷേപത്തെപ്പറ്റിയുള്ള കണക്കുകള്‍ നല്കാന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സാധിക്കുന്നുണ്ടൊ ? അതെല്ലാം റിട്ടയര്‍ ചെയ്യുമ്പോള്‍ തട്ടിക്കൂട്ടി കണക്കാക്കി നല്കുന്ന സിസ്റ്റം അല്ല ഇപ്പോള്‍ നിലവിലുള്ളത്. ഈ നിക്ഷേപങ്ങളെല്ലാം തന്നെ ഭാഗമായി പബ്ലിക് അക്കൗണ്ടില്‍ തന്നെ കിടക്കുന്നതു കൊണ്ട് വലിയ പ്രശ്നമില്ല. അതുപോലെയല്ല ഒരു പെന്ഷന് ഫണ്ടിന്റെ കണക്കുകളും ലഡ്ജറുകളും സൂക്ഷിക്കാന്‍.
ഡിപ്പാര്‍ട്ടുമെന്റുകള്‍ സ്വന്തമായി കണക്കുകള്‍ സൂക്ഷിക്കേണ്ടുന്ന മേഖലകളിലെ ഇന്നത്തെ അവസ്ഥ പരമശോചനീയമാണ്. അങ്ങനെയുള്ള അവസ്ഥ കമ്പ്യൂട്ടര്‍വത്കരണത്തില്‍ എത്രമാത്രം പരിഹാരം കാണാന്‍ കഴിയും എന്നതും ചിന്തനീയമാണ്. ഇന്‍പുട്ട് ഡേറ്റാ ശരിയായാലെ ഔട്ട് പുട്ട് ഡേറ്റയും ശരിയാവൂ. ഗാര്‍ബേജ് ഇന്‍ ഗാര്‍ബേജ് ഔട്ട് എന്നതാണ് കമ്പ്യൂട്ടറിന്റെ അടിസ്ഥാന തത്ത്വം.
2011-12ല്‍ 8,700 കോടിരൂപ പെന്‍ഷനുവേണ്ടി ചെലവായ സ്ഥാനത്ത് 2021-2022ല്‍ 41,180 കോടിയും 2031-32ല്‍ 1,95,000 കോടി രൂപയുമായി വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. 1964 വരെ പെന്‍ഷനായാല്‍ 7 വര്‍ഷം മാത്രമേ പെന്‍ഷനും കുടുംബ പെന്‍ഷനും കിട്ടുമായിരുന്നുള്ളൂ. 1964 മുതല്ക്കാണ് ആജീവനാന്ത പെന്‍ഷനും കുടുംബപെന്‍ഷനും നടപ്പിലാക്കിയത്. 1964 മുതല്‍ 2011-12വരെയുള്ള ചെലവിലെ വര്‍ദ്ധന 8,700കോടി മാത്രമായിരിക്കെ അടുത്ത ഒരു ദശകത്തില്‍ 1,53,820 കോടിരൂപയുടെ വര്‍ദ്ധനയുമുണ്ടാകുമെന്ന കണക്കുക്കൂട്ടല്‍ വിചിത്രമെന്നെ പറയാനാവൂ.
നാലുദശകങ്ങളിലെ വര്‍ദ്ധന 8,700കോടി രൂപമാത്രമായിരിക്കെ അടുത്ത ഒറ്റ ദശകവര്‍ദ്ധന 32,000കോടിയും അതിനടുത്ത ദശകത്തില്‍ 1.54ലക്ഷംകോടിയുമായി വര്‍ദ്ധിക്കുമോ ? ഈ സാമ്പത്തികവര്‍ഷത്തിലെ ബജറ്റ് അടങ്കല്‍ 40,000 കോടിയും മാത്രമായിരിക്കെ ഒറ്റ ധനാഭ്യര്‍ത്ഥനയ്ക്കു മാത്രം 41,180 കോടിയും 1,95,000 കോടിയും രൂപ വരുമെങ്കില്‍ മൊത്തം ബജറ്റ് അടങ്കല്‍(40 ഓളം ധനാഭ്യര്‍ത്ഥനകളിലായി) എത്രലക്ഷം കോടി രൂപയായിരിക്കും?
സര്‍ക്കാരിന്റെ ഭാഷ്യമനുസരിച്ച് ഇന്നത്തെ നാലുലക്ഷം പെന്‍ഷന്‍കാര്‍ക്ക് 2021-22ല്‍ വാര്‍ഷിക ശരാശരി പെന്ഷന് 10,34,500 രൂപയും 2031-32ല്‍ 48,75,000 രൂപയുമായിരിക്കും. ഇനി 31-32-ല്‍ പെന്‍ഷന്‍കാരുടെ എണ്ണം 8 ലക്ഷമായാല്‍പോലും പ്രതിശീര്‍ഷ പ്രതിവര്‍ഷ പെന്ഷന് 24 ലക്ഷമായിരിക്കും. ശരാശരി പ്രതിമാസം 2 ലക്ഷംരൂപ. പെന്‍ഷന്‍കാരെ നിങ്ങള്‍ക്കും കോടീശ്വരനാകാം.
സര്‍ക്കാര്‍ ഗഹനമായി ചിന്തിക്കേണ്ടുന്ന ധാരാളം മാനുഷികനിയമ പ്രശ്നങ്ങള്‍ ഉണ്ട്. ഇക്കാര്യത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ചിന്തിച്ചാല്‍ ആറേഴുമാസം കൂടുമ്പോള്‍ പിഎഫ് ലോണ്‍ എടുത്ത് കുട്ടികളുടെ വിദ്യാഭ്യാസം മുതലായ വലിയ ചെലവുകള്‍ നടത്തുന്ന ജീവനക്കാരുടെ എണ്ണം നിസ്സാരമല്ല. 1.4.2013 മുതല്‍ സര്‍വീസില്‍ കയറുന്നവര്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് എന്തുചെയ്യും ? സര്‍ക്കാര്‍ പലിശരഹിതവായ്പ നല്‍കുമോ? ജഎഞ്ഞഉഅ അനുവദിച്ചാല്‍ ജിപിഎഫ് നിലനിര്‍ത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു. പങ്കാളിത്ത പെന്‍ഷന്റെ ഒരുഭാഗം പിഎഫ് ഗ്രാറ്റുവിറ്റിക്കു പകരമുള്ളതാണ്. അതില്‍ നിന്നും ഒരു സംസ്ഥാനത്തിനു മാത്രം ഇളവു ലഭിക്കുമോ ? അങ്ങനെയെങ്കില്‍ തന്നെ പങ്കാളിത്തപെന്‍ഷന്‍ പിടുത്തത്തിനു പുറമെ കൂടുതല്‍ തുക ജീവനക്കാരുടെ ശമ്പളത്തില്‍ പിടിച്ചാല്‍ ടെക്ക് ഹോം തുക കുറയുകയില്ലെ ?
ഇന്നത്തെ സ്റ്റാറ്റ്യൂട്ടറി പെന്ഷന് സമ്പ്രദായം തുടരുന്നതാണ് സര്‍ക്കാരിന്റെ സാമ്പത്തിക താത്പര്യത്തിനും ജീവനക്കാരുടെ സാമ്പത്തികസ്ഥിരതയ്ക്കും നല്ലത്. പെന്ഷന് ഇനത്തിലുള്ള ചെലവു നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ ഇന്നത്തെ പെന്ഷന് സമ്പ്രദായം നിലനിര്‍ത്തി കൊണ്ട് പെന്ഷന് കമ്മ്യൂട്ടേഷന്‍ നിയമമനുസരിച്ച് പെന്ഷന് പറ്റുമ്പോള്‍ ഒറ്റത്തവണയായി നല്‍കുന്നതായിരിക്കും അഭികാമ്യം.
പി.എ.കെ. നീലകണ്ഠന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: