വാഷിംഗ്ടണ്‍: മുതിര്‍ന്ന നേതാക്കളെ നഷ്ടമായിട്ടും അല്‍ഖ്വയ്ദ ഇപ്പോഴും അമേരിക്കക്ക് ഭീഷണിയുയര്‍ത്തുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വ്യക്തമാക്കി. അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങളെ എല്ലാവിധത്തിലും തടയുമെന്നും അദ്ദേഹം പറഞ്ഞു.
അല്‍ഖ്വയ്ദയുടെ മുതിര്‍ന്ന തലവന്മാരെ അമേരിക്ക വധിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതുപോലുള്ള ആക്രമണങ്ങള്‍ തടയാന്‍ എല്ലാവിധ മുന്‍കരുതലുകളും അമേരിക്ക സ്വീകരിച്ചിട്ടുണ്ട്. പെനിസില്‍വേനിയയില്‍ നടന്ന ഫ്ലൈറ്റ് 93 നാഷണല്‍ മെമ്മോറിയല്‍ ദിനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പനേറ്റ.
ഭീകരവാദത്തിനെതിരെ പോരാടുന്നതില്‍ അമേരിക്ക കൂടുതല്‍ മുന്നേറിയിട്ടുണ്ടെന്നും പനേറ്റ പറഞ്ഞു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും പനേറ്റ ചടങ്ങില്‍ പറഞ്ഞു. 9/11 പോലുള്ളൊരു ആക്രമണം ഒരിക്കല്‍ കൂടെ ആവര്‍ത്തിക്കാതിരിക്കാന്‍ അല്ഖ്വയ്ദപോലുള്ള ഭീകരവാദ സംഘടനകള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒസാമ ബിന്‍ലാദന്റെ വധം അല്‍ഖ്വയ്ദക്ക് വന്‍ തിരിച്ചടിയായെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു. എന്നിട്ടും അല്‍ഖ്വയ്ദ അമേരിക്കക്ക് ഭീഷണിയുര്‍ത്തുന്നുണ്ട്. അല്‍ഖ്വയ്ദയെ നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനില്‍ അടിച്ചമര്‍ത്തുകയാണ്. യെമന്‍, സൊമാലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇതുതന്നെ തുടരുമെന്നും പനേറ്റ വ്യക്തമാക്കി. നിയമത്തിന് മുന്നില്‍നിന്ന് എവിടെപ്പോയി ഒളിച്ചാലും ഭീകരവാദികളെ വെറുതെ വിടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: