വാഷിങ്ടണ്‍: മായന്‍ സംസ്ക്കാരത്തിന്റെ അവശേഷിപ്പുകളിലൊന്നായ ആയിരം വര്‍ഷം പഴക്കമുള്ള തിയേറ്റര്‍ മെക്സിക്കോയില്‍ നിന്ന് കണ്ടെത്തി. ചൈപ്പാസിലെ അയൂട്ടലയില് നിന്ന് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആന്ത്രോപോളജി ആന്റ് ഹിസ്റ്ററിയിലെ ഗവേഷകര്‍ നടത്തിയ ഖാനനത്തിലാണ് തിയേറ്റര്‍ കണ്ടെത്തിയത്.
വിനോദത്തിന് പുറമേ മായന്‍ ശക്തി തെളിയിക്കാനും പ്രാദേശിക ജന സമൂഹങ്ങളെ വരുതിയില്‍ വരുത്താനുള്ള ആശയ പ്രചാരണത്തിന്റെ ഭാഗമായാണ് തിയേറ്റര്‍ നിര്‍മ്മിച്ചതെന്നും കരുതുന്നു. മായന്‍ സംസ്ക്കാരത്തിന്റെ അവശേഷിപ്പുകളുടെ ഭാഗമായി കണ്ടെത്തിയ പുരാതന പ്ലാസകളെക്കാള് 137 അടി ഉയരമുണ്ട് ഇപ്പോള്‍ കണ്ടെത്തിയ തിയേറ്ററിന്.
കൊട്ടാര സമുച്ചയത്തിനകത്താണ് തിയേറ്റര്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ഗവേഷണ പദ്ധതിയുടെ തലവന്‍ ലൂയിസ് ആല്‍ബര്‍ട്ടോ മാര്‍ട്ടോസ് ലോപ്പസ് പറഞ്ഞു. 250-550 ബിസി കാലഘട്ടത്തിലാണ് തിയേറ്റര്‍ നിര്‍മ്മിച്ചതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: