നോര്‍ത്ത് കരോലിന: അമേരിക്ക സഞ്ചരിക്കേണ്ടവഴി തെരഞ്ഞെടുക്കാനുള്ള അവസരമാണ് അടുത്ത തെരഞ്ഞെടുപ്പെന്ന് ബരാക് ഒബാമ. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്നും അമേരിക്കന്‍ കമ്പനികള്‍ക്ക് അതിന് ശേഷം ചൈനക്കാരെ ആശ്രയിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനം, ഊര്‍ജ്ജശേഷി, ദേശസുരക്ഷ എന്നീ മേഖലകളില്‍ ഇനിയും മുന്നേറാനുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ഡെമോക്രാറ്റിക് പാര്‍ട്ടി സംഘടിപ്പിച്ച ദേശീയസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പതിറ്റാണ്ടുകളായി തുടരുന്ന നയങ്ങളാണ് പ്രതിസന്ധിക്ക് കാരണം. എണ്ണക്കായി മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കും. അടുത്ത നാല് വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ഒബാമ പറഞ്ഞു.
അമേരിക്കയുടെ നല്ലൊരു ഭാവിയാണ് എന്റെ ലക്ഷ്യം. എല്ലാ വെല്ലുവിളികളും അതിജീവിച്ച് മുന്നോട്ട് പോകും. അതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ഒബാമ പറഞ്ഞു. തന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ബരാക് ഒബാമയെ ഔദ്യേഗികമായി പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ സമ്പദ#ം് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഒരിക്കല്‍ക്കൂടെ ഒബാമ ഭരണകൂടം അധികാരത്തില്‍ വരണമെന്നും അദ്ദേഹം അനുയായികളോട് പറഞ്ഞിരുന്നു. ത്രിദിന സമ്മേളനത്തില്‍ മിഷേല്‍ ഒബാമയും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: