നോര്‍ത്ത് കരോലിന: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ബരാക് ഒബാമയെ ഔദ്യോഗീകമായി പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനാണ് പ്രഖ്യാപനം നടത്തിയത്. ഒരിക്കല്‍ക്കൂടെ ഒബാമയെ അമേരിക്കന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കണമെന്ന് നോര്‍ത്ത് കരോലിനയില്‍ നടന്ന സമ്മേളനത്തില്‍ ക്ലിന്റന് അനുയായികളോട് പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തിന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഒരിക്കല്‍ക്കൂടെ ഒബാമ ഭരണകൂടം അധികാരത്തില്‍ വരണം. മുന്‍ സര്‍ക്കാരിന്റെ വീഴ്ച്ചയ്ക്ക് കാരണമാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്ന് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ പേരെടുത്ത് പറയാതെ ക്ലിന്റണ് കുറ്റപ്പെടുത്തി.
യഥാര്‍ത്ഥത്തില്‍ മത്സരം ഒബാമയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മീറ്റ് റോംനിയും തമ്മിലാണെങ്കിലും ക്ലിന്റന്റെ പ്രസംഗം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈറ്റ് ഹൗസ് വിട്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ ക്ലിന്റന്റെ പ്രസിദ്ധിക്ക് ഒരു കുറവും വന്നിട്ടില്ല. പതിനായിരക്കണക്കിന് ആളുകളാണ് ഒബാമയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തത്.
ബരാക്ക് ഒബാമയുടെ പ്രവര്‍ത്തനങ്ങളെ എടുത്തു പറഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഒബാമയെ ഔദ്യോഗീകമായി ബില്‍ ക്ലിന്റണ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: