നോര്‍ത്ത് കരോലിന: അമേരിക്കന്‍ പ്രസിഡന്റും ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയുമായ ബരാക്ക് ഒബാമ വിശ്വസ്തനാണെന്ന് മിഷേല്‍ ഒബാമ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ബരാക് ഒബാമയെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള ദേശീയ സമ്മേളനത്തിന് തുടക്കംക്കുറിച്ച് സംസാരിക്കുകയായിരുന്നു മിഷേല്‍.
അമേരിക്കയുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ ഒബാമക്ക് സമയം നല്‍കണമെന്നും മിഷേല്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നാല് വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മുദ്രാവാക്ക്യമായ മാറ്റം ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്. അത് നടപ്പിലാക്കാന്‍ കുറച്ചുകൂടെ സമയം ആവശ്യമാണ്. അതിനായുള്ള ശ്രമങ്ങള്‍ ഒബാമ തുടങ്ങക്കഴിഞ്ഞതായും മിഷേല്‍ പറഞ്ഞു. മാറ്റം ഒറ്റയടിക്ക് നേടാന്‍ കഴിയില്ലെന്ന് ഒബാമ എന്നും ഓര്‍മ്മപ്പെടുത്താറുണ്ടെന്നും മിഷേല്‍ സമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്കന്‍ ജനതയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന വ്യക്തിയാണ് അദ്ദേഹം. ജനങ്ങള്‍ അയക്കുന്ന കത്തുകള്‍ വായിച്ച് അദ്ദേഹം അസ്വസ്ഥനാകാറുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി പലതും ചെയ്യാനുണ്ടെന്ന് ഒബാമ എന്നും പറയാറുണ്ടെന്നും ഭാര്യ മിഷേല്‍ വ്യക്തമാക്കി. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ബരാക് ഒബാമയും പങ്കെടുക്കും.
ഒബാമക്കെതിരെ എതിര് സ്ഥാനാര്തിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മീറ്റ് റോമിനി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും. അതേസമയം മീറ്റ് റോമ്നിയുടെ പേര് എടുത്ത്പറയാതെയാണ് മിഷേല്‍ സംസാരിച്ചത്. ഉദ്ഘാടനചടങ്ങില്‍ മിഷേല്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരിക്കുയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: