സോള്‍: യൂണിഫിക്കേഷന് ചര്‍ച്ച് സ്ഥാപകനും വിവാദപുരോഹിതനുമായ സണ്‍ മിയൂങ്ങ് മൂണ്‍(92) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഒരാഴ്ച്ചയോളമായി ചികിത്സയിലായിരുന്നു.മരിക്കുമ്പോള്‍ ഭാര്യയും 14 മക്കളും അടുത്തുണ്ടായിരുന്നു.
കൊറിയന്‍ യുദ്ധം അവസാനിച്ച് ഒരുവര്‍ഷത്തിന് ശേഷം 1954ലാണ് മൂണ്‍ യൂണിഫിക്കേഷന് ചര്‍ച്ച് സ്ഥാപിച്ചത്. സ്വയം പ്രഖ്യാപിത മിശിഹയായ അദ്ദേഹം അനുയായികളില്‍ നിന്ന് പണം തട്ടിയെടുക്കുകയും സ്വന്തമായി ബിസിനസ് ആരംഭിക്കുകയും ചെയ്തു. യൂണിഫിക്കെഷന് ചര്‍ച്ചിന് ലോകമെമ്പാടുമായി 3 മില്യണ്‍ അനുയായികളുണ്ടെന്നാണ് വാദം. എന്നാല്‍ ഇതിന്റ കാല്‍ഭാഗം കൂടെ അനുയായികളില്ലെന്നാണ് ഒരുകാലത്ത് മൂണിക്കിനൊപ്പമുണ്ടായിരുന്ന അനുയായികള്‍ പറയുന്നത്.
ശത്രുക്കളായ ഉത്തരകൊറിയന്‍ ഭരണാധികാരികളും അമേരിക്കന്‍ പ്രസിഡന്റും തന്റെ സുഹൃത്തുക്കളാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളിലെല്ലാം അദ്ദേഹം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. 1920 ല്‍ വടക്കന്‍ കൊറിയയിലാണ് മൂണിന്റെ ജനനം. നിരന്തരം പ്രാര്‍ത്ഥനയില്‍ മുഴുകിയരുന്ന തന്നോട് ക്രിസ്തു പ്രത്യക്ഷപ്പെട്ട് ദൈവരാജ്യം സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് മൂണ്‍ പറഞ്ഞിരുന്നത്.
ആത്മീയ വ്യാപരത്തിലൂടെ കോടിക്കണിക്ക് സ്വത്തുക്കളാണ് അദ്ദേഹമുണ്ടാക്കിയത്. യുഎസിലെ വാഷിങ്ങ്ടണ്‍ ടൈംസ് ദിനപത്രം, ബ്രിഡജ്പോര്ട്ട് യൂണിവേഴ്സിറ്റി, ന്യൂയോര്‍ക്കര്‍ ഹോട്ടല്‍ തുടങ്ങി സമുദ്രോല്‍പ്പന്ന വിതരണ സ്ഥാപനം വരെ ഇതില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: