ലണ്ടന്‍: ഇറാഖ് അധിനിവേശത്തില്‍ മുഖ്യപങ്ക് വഹിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷും ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറും അന്താരാഷ്ട്രക്രിമിനല്കോടതിയില് വിചാരണ നേരിടണമെന്ന് സമാധാനത്തിനുള്ള നേബേല്‍ പുരസ്കാരജേതാവും ആര്‍ച്ച് ബിഷപ്പുമായ ഡെസ്മണ്ട് ടുട്ടു. 2003 ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാന് നേരെ നടന്ന ആക്രമണത്തിന് ഇരുനേതാക്കളും ഉത്തരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇംഗ്ലീഷ് ദിനപത്രമായ ദി ഒബ്സര്‍വറില്‍ എഴുതിയ ലേഖനത്തിലാണ് ഡെസ്മണ്ട് ടുട്ടു ഈ ആവശ്യമുന്നയിച്ചത്. ഇറാഖ് യുദ്ധം ചരിത്രത്തിലെ മറ്റേതൊരു യുദ്ധത്തെക്കാളും കൂടുതല്‍ മിഡ്ഡില്‍ ഈസ്റ്റ് മേഖലയെ അസ്ഥിരപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇറാഖ് യുദ്ധത്തെ ശക്തമായി വിമര്‍ശിക്കുന്ന ഡെസ്മണ്ട് ടുട്ടു കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കയില്‍ ടോണി ബ്ലെയര്‍ പങ്കെടുത്ത ഒരു യോഗം ബഹിഷ്ക്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: