ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ അജ്മല്‍ കസബിന് വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയെ മാനിക്കുന്നതായി പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക്. ഇത് കോടതിയുടെ തീരുമാനമാണ്. ഇതിനെതിരെ തനിക്കോ മറ്റൊരാള്‍ക്കോ ചോദ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കസബിന് വധശിക്ഷ വിധിച്ചതിനെ എല്ലാവിധത്തിലും മാനിക്കുന്നതായി മാലിക് പറഞ്ഞു. ടെഹ്റാനില്‍ നടക്കുന്ന എന്‍എഎം ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കും.
മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ വിചാരണ വേഗത്തിലാക്കാന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് സുപ്രീംകോടതി ഭീകരവാദിയായ അജ്മല്‍ കസബിന് വധശിക്ഷക്ക് വിധിച്ചത്. ഇതിനെതിരെ കസബിന് സുപ്രീംകോടതിയില്‍ വേണമെങ്കില്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യാം. ഇത് നിരസിക്കുകയാണെങ്കില്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ക്ക് ദയാഹര്‍ജി നല്‍കാം. ഇതും നിരസിച്ചാല്‍ കസബിന് രാഷ്ട്രപതിക്ക് നേരിട്ട് ദയാ ഹര്‍ജി നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: