ആലുവ: ഭാരതത്തിന്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുന്ന ‘ജന്മഭൂമി’യുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ ഡോ. എസ്. സീതാരാമന് അഭിപ്രായപ്പെട്ടു. ‘ജന്മഭൂമി’യുടെ വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സങ്കുചിത താല്‍പര്യങ്ങള്‍വരെ വാര്‍ത്തകളെ സ്വാധീനിക്കുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ പത്രധര്‍മ്മം പ്രചാരണം സാധ്യമാക്കാന്‍ ‘ജന്മഭൂമി’ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആലുവ കേശവസ്മൃതിയില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. എസ്. അയ്യപ്പന്‍പിള്ള പദ്ധതിയുടെ ആദ്യ വരിസംഖ്യ സീതാരാമനില്‍നിന്ന് ഏറ്റുവാങ്ങി.
പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി, ടി.പി. മുരളീധരന് എന്നിവരും വരിസംഖ്യാ പദ്ധതിയില്‍ ആദ്യഘട്ടം അംഗമായി. ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ സി.സി. സെല്വന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി. മധു, ബിജെപി മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി, പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി, ടി.പി. മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
ആര്‍എസ്എസ് ജില്ലാ പ്രചാരക് പി.എ. പ്രമോദ്, ബാലഗോകുലം സംസ്ഥാന സംഘടനാ സെക്രട്ടറി വി.വി. പ്രദീപ്കുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി. രാജന്, കെ.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജന്മഭൂമി വികസനസമിതി ജില്ലാ കണ്‍വീനര്‍ പി.ജി. സജീവന് സ്വാഗതവും ശ്രീമൂലം മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: