മൂവാറ്റുപുഴ: ഓണത്തോടനുബന്ധിച്ച് മദ്യശാലകള്‍ പരിശോധിക്കാനിറങ്ങിയ എക്സൈസ് സംഘം സ്വകാര്യ ബസ് തടഞ്ഞത് സംഘര്‍ഷമുണ്ടാക്കി. നാട്ടുകാരിടപെട്ടതിനെത്തുടര്ന്ന് പോലീസും എക്സൈസും ചേര്‍ന്ന് സംഭവം ഒതുക്കി. തിങ്കളാഴ്ച പകല്‍ മൂന്നരയോടെ വാഴക്കുളത്താണ് സംഭവം. വാഴക്കുളത്ത് ബാര്‍ പരിശോധിച്ചശേഷം മൂവാറ്റുപുഴ-തൊടുപുഴ റോഡിലേക്കിറങ്ങിയ എക്സൈസ് സംഘത്തിന്റെ വാഹനത്തെ മറികടന്ന് വേഗത്തില്‍ പോയ സ്വകാര്യ ബസ് വാഴക്കുളം ടൗണില്‍ വച്ച് പിന്നാലെയെത്തിയ എക്സൈസ് സംഘത്തിന്റെ വാഹനം വട്ടംവച്ച് തടയുകയായിരുന്നു.
മൂവാറ്റുപുഴ എക്സൈസ് ഇന്‍സ്പെക്ടറും നാല് എക്സൈസ് ഉദ്യോഗസ്ഥരുമാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ ഇന്‍സ്പെക്ടര്‍ ഉച്ചത്തില്‍ അസഭ്യം പറഞ്ഞ് ബസ് ഡ്രൈവറെ താഴെയിറക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബസ് ജീവനക്കാരും എക്സൈസ് സംഘവും തമ്മില്‍ തര്‍ക്കവും ബഹളവുമായി. ബസ് യാത്രക്കാരും നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടു. എക്സൈസ് ഇന്‍സ്പെക്ടറും സംഘവും മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് എക്സൈസ് വാഹനം കാവന റോഡിലൂടെ ഓടിച്ചുപോകാന്‍ ശ്രമിച്ചത് നാട്ടുകാര്‍ എതിര്‍ത്തു.
എക്സൈസ് സംഘത്തിന്റെ ബഹളംമൂലം തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ ഒരുമണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. സംഭവമറിഞ്ഞ് പോലീസെത്തി ബസ് ഡ്രൈവറെ കൊണ്ടുപോകാന്‍ ശ്രമിച്ചു. എക്സൈസ് സംഘം മദ്യപിച്ചിട്ടുണ്ടെന്നതിനാല് പോലീസും എക്സൈസും ചേര്‍ന്ന് സംഭവം ഒതുക്കിത്തീര്‍ത്തു. ബസ് ജീവനക്കാര്‍ക്ക് പരാതിയില്ലെന്ന് വാഴക്കും പോലീസ് പറഞ്ഞു. എക്സൈസ് സംഘം മദ്യപിച്ചിട്ടില്ലെന്നും മദ്യശാലകളില്‍ പരിശോധന തുടര്‍ന്നതായും എക്സൈസ് സിഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: