ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് കുടിയേറിയിട്ടില്ലെന്നും ഇവര്‍ക്ക് പാക്ക് പൗരത്വം നല്‍കുമെന്നും പാക്കിസ്ഥാന്. പാക്കിസ്ഥാനില്‍ നിന്നും വന്‍തോതില്‍ ഹിന്ദുക്കള്‍ പലായനം ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രൂപീകരിച്ച സമിതിയാണ് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് കുടിയേറുന്നില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പാക്കിസ്ഥാനില്‍ നിന്നും പലായനം നടക്കുന്നില്ല. ഇന്ത്യന്‍ പൗരത്വം ലഭിക്കുകയെന്നത് അത്ര എളുപ്പമല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിന്നു. പാക്കിസ്ഥാനില്‍ നിന്നും കാനഡ, യു.കെ, അമേരിക്ക എന്നിവിടങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് പാക് പൗരത്വം നല്‍കില്ലെന്നും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മതപരിവര്‍ത്തനത്തെ ഭയന്ന് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നും നിരവധി ഹിന്ദുക്കളാണ് ഇന്ത്യയിലെത്തിയത്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് സമിതിയെനിയമിച്ചതും പ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഉത്തരവിട്ടതും.
ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നകേസില് കോടതിയാണ് അന്തിമതീരുമാനമെടുക്കേണ്ടതെന്നും വിചാരണ വേളയില്‍ പെണ്‍കുട്ടികള്‍ നല്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ഈ വിഷയത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പാക്കിസ്ഥാനില്‍ നിന്നും 250 ഓളം ഹിന്ദുക്കളാണ് കഴിഞ്ഞയാഴ്ച്ച ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനില്‍ അനുഭവിച്ച പ്രശ്നങ്ങളും ക്രൂര പീഡനങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നു. മത പരിവര്‍ത്തനം പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ചുവരുകയാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: