പ്രായം കുറഞ്ഞ ആള് പ്രായം കൂടുതലുള്ളവരോട് ഇന്നതാണ് ശരിയെന്ന് പറഞ്ഞാല്‍ അവര്‍ സ്വീകരിക്കില്ല. പക്ഷേ, ഇതേ കാര്യം കുശലതയോട് കൂടി ‘ഇങ്ങനെയാണ് എനിക്ക് തോന്നുന്നത്, എന്നേക്കാള്‍ നിങ്ങള്‍ക്കാണല്ലോ കൂടുതലറിവ്, നിങ്ങള്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടത്’ എന്ന് പറയുമ്പോള്‍ നിങ്ങള്‍ അവരുടെ അഹങ്കാരത്തെ വലുതാക്കുന്നു. അപ്പോള്‍ അവര്‍ അത് സന്തോഷത്തോടെ സ്വീകരിക്കും. നിങ്ങള്‍ ചെയ്തത് ശരിയല്ലേ എന്ന് ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ ഉടന്‍ നിങ്ങള്‍ അതിനെ ചെറുക്കുന്നു. എന്തുകൊണ്ടാണ് ഒരു ബുദ്ധിമാന് വാക്കുകള്‍ക്കപ്പുറം കാണാത്തത്? കാരണം അയാള്‍ ഒരു യന്ത്രത്തെപ്പോലെ, പെരുമാറ്റരീതിക്ക് വഴങ്ങുകയാണ്. നമ്മള് എല്ലായിപ്പോഴും പ്രശംസിക്കപ്പെടാനും, അഭിനന്ദിക്കപ്പെടാനുമാണ് ആഗ്രഹിക്കുന്നത്. നിങ്ങളെ പ്രശംസിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെ ഉള്ക്കൊള്ളാനാകുമോ? അവരെ ഉയര്‍ത്താന്‍ കഴിയുമോ? ചെറിയ സംഭവത്തേക്കാള്‍ ‘ഞാന്‍ വളരെ വലുതാണെന്ന’ ബോധം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ അത് ചെയ്യും.
– ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: