ബഗ്ദാദ്: സിറിയന്‍ അതിര്‍ത്തിയിലെ സുപ്രധാന ചെക് പോസ്റ്റ് ഇറാക്ക് അടച്ചു. അന്‍ബര്‍ പ്രവിശ്യയിലെ അല്‍ ഖയിം ചെക്പോസ്റ്റാണ് ഇറാക്കി ബോര്‍ഡര്‍ പോലീസ് അടച്ചത്. മൂന്നു മീറ്റര്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് ചെക് പോസ്റ്റ് അടച്ചിരിക്കുന്നത്.
ചെക് പോസ്റ്റിന്റെ എതിര്‍ഭാഗം സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലാണ്. അതിര്‍ത്തി അടയ്ക്കാനുള്ള കാരണവും ഇനി എന്നു തുറക്കുമെന്ന കാര്യവും വ്യക്തമല്ല. 600 കിലോമീറ്റര്‍ ദൂരമാണു സിറിയന്‍-ഇറാക്ക് അതിര്‍ത്തിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: