വാഷിങ്ങ്ടണ്‍: പ്രമുഖ ഇന്തോ അമേരിക്കന്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഫരീദ് സക്കറിയ പ്രശസ്തമായ യേല്‍ സര്‍വ്വകലാശാല ഭരണസമിതിയില്‍ നിന്ന് രാജിവച്ചു. പത്രപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് രാജിയെന്നാണ് സക്കറിയയുടെ വിശദീകരണം.
യേല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സക്കറിയ കഴിഞ്ഞ 6 വര്‍ഷമായി യേല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.ലേഖന മോഷണ വിവാദത്തിന് ശേഷം ഇതര മേഖലകളില്‍ നിന്ന് രാജി വയ്ക്കാനുള്ള സക്കറിയയുടെ തീരുമാനം ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
കഴിഞ്ഞാഴ്ച്ചയാണ് ലേഖന മോഷണത്തിന്റെ പേരില്‍ സക്കറിയയെ സസ്പ്പെന്റ് ചെയ്തത്.ലേഖന മോഷണം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സക്കറിയ കുറ്റസമ്മതം നടത്തുകയും വായനക്കാരോടും അധികൃതരോടും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സക്കറിയക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ ടൈം മാഗസിനും സിഎന്‍എന്നും 4 ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ സസ്പെന്ഷന് പിന്‍വലിച്ചിരുന്നു.
പത്രപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ മറ്റു ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ട് ഭരണസമിതി അംഗത്വം രാജി വയ്ക്കുന്നുവെന്നുമാണ് യേല്‍ സര്വ്വകലാശാലക്കയച്ച രാജിക്കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.
1982ല്‍ യേല്‍ സ്ക്കോളര്‍ഷിപ്പ് കിട്ടിയപ്പോള്‍ മുതലാണ് സര്‍വ്വകലാശാലയോടുള്ള അടുപ്പം തുടങ്ങിയതെന്ന് സക്കറിയ പറഞ്ഞു.കഴിഞ്ഞ 6 വര്‍ഷത്തെ സക്കറിയയുടെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാണെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും യേല്‍ സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു.പത്രപ്രവര്‍ത്തനത്തില്‍ സക്കറിയ നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2 വര്‍ഷം മുമ്പ് അദ്ദേഹത്തിന് ഇന്ത്യ പത്മഭൂഷന്‍ നല്കി ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: