മനോവികാരങ്ങളെ
പവിത്രീകരിക്കുക!
അഗ്രേ വഹ്നിഃ പൃഷ്ഠേ ഭാനുഃ
രാത്രൗ ചുബുകസമര്പ്പിതജാനുഃ
കരതലഭിക്ഷസ്തരുതലവാസഃ
തദപി ന മുഞ്ചത്യാശാപാശഃ
‘ഇതൊരു ജീവിത യാഥാര്‍ത്ഥ്യമാണ്. അതിന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് കപടസന്യാസിമാരെ ഈ ശ്ലോകം പരിഹസിച്ച് വിമര്‍ശിക്കുന്നു. താപസവൃത്തിയും വേഷവിധാനവും കാഴ്ചയില്‍ എത്ര ഗംഭീരമെന്ന് തോന്നിയാലും അതുകൊണ്ടുമാത്രം എല്ലാമായെന്ന് ധരിച്ചുപോകരുത്. ലോകത്തിലെ വിഷയവസ്തുക്കളെ ത്യജിക്കുക എന്നതല്ല ശരിയായ സന്യാസം. അവയുടെ നേരെ നമുക്കുള്ള ആഗ്രഹങ്ങള്‍ വെടിയുക; അതാണ് യഥാര്‍ത്ഥ ത്യാഗം. ഉള്ളിലെ ആഗ്രഹങ്ങളെ ശുഷ്ക്കമാക്കിക്കളയുക. അതിന് ഇന്ദ്രിയതലങ്ങളിലെ സംയമനം ഒരുപായം തന്നെയെന്നതില്‍ സംശയമില്ല. പക്ഷേ, അത് (ഇന്ദ്രിയനിഗ്രഹം) അല്ല ലക്ഷ്യം. തൃഷ്ണാത്യാഗം – വിഷയവസ്തുക്കള്‍ ഭുജിക്കണമെന്നുള്ള ഇച്ഛയെപ്പോലും സമ്പൂര്‍ണമായി വെടിയുക, അതത്രേ ലക്ഷ്യം.
മനസ്സില്‍ നിന്ന് ആഗ്രഹങ്ങളെ, വിഷയതൃഷ്ണയെ പിഴുതെറിയണം. അതു ചെയ്യാത്തപക്ഷം ശാരീരികമായ തപസ്സൊക്കെയും മനഃക്ലേശകരമായേ തീരു. വിഷയസേവയിലൂടെ ചോര്‍ന്നുപോകുമായിരുന്ന ആന്തരവീര്യത്തെ സംഭരിച്ചുനിര്‍ത്താന്‍ ശാരീരികതപസുകൊണ്ട് കഴിയും. എന്നാല്‍ പ്രസ്തുത വീര്യത്തെ ക്രിയാത്മകമായി വിനിയോഗിക്കുന്നില്ലെങ്കില്‍ തപസ്സുതന്നെ വിനാശകാരിയായ ഒരു ഭീഷണിയായി മാറുകയും ചെയ്യും. മനോവികാരങ്ങളെ നിരോധിക്കുകയല്ല, പവിത്രീകരിക്കുകയാണ് വേണ്ടത്. ഇന്ദ്രിയനിയന്ത്രണം വഴി ഉള്ളില്‍ സംഭരിച്ചുനിര്ത്തിയ ആന്തരവീര്യത്തെ, ആത്മവികാസം നേടുന്നതിനുള്ള ഉല്കൃഷ്ടസാധനകള് ചെയ്യാന്‍ വിനിയോഗിക്കണം. വികാരങ്ങളെ ബലാത്കാരേണ നിരോധിക്കുന്നത് ആപത്താണ്. അവയെ പവിത്രമാക്കി അനുഗ്രഹശക്തിയാക്കി മാറ്റണം. സാധകനെ സംബന്ധിച്ചിടത്തോളം അതില്‍ കവിഞ്ഞ മറ്റൊരു നേട്ടം ഉണ്ടാവാനില്ല.
ഈ ശ്ലോകത്തിന്റെ കര്‍ത്താവ് ഹസ്താമലകനാണെന്ന് കരുതപ്പെടുന്നു.
വ്യാഖ്യാനം :
സ്വാമി ചിന്മയാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: