ഗുരുവിനെ ആരാധിക്കുന്നത് ആത്മനിഷ്ടമായിട്ടാണ് അഥവാ – തത്ത്വനിഷ്ഠമായിട്ടാണ്. അല്ലാതെ വ്യക്തിനിഷ്ഠമായിട്ടല്ല. ആരാധനാനുഷ്ഠാനങ്ങള്‍ ഏത് രൂപത്തിലുള്ളതായാലും, ഭാവന ആത്മനിഷ്ഠമായിരിക്കണമെന്നാണ് ഭക്തിശാസ്ത്രങ്ങള്പോലും അനുശാസിക്കുന്നത്. ‘അത്മരത്യ വിരോധേന’ എന്ന് ശാണ്ഡില്യന്‍! ആത്മനിഷ്ഠയ്ക്ക് വിരോധം വരാതെ വേണമെന്ന് താല്പര്യം. ആത്മജ്ഞാനിയെന്ന നിലയിലായാലും ഈശ്വരാവതാരമെന്ന നിലയിലായാലും അമ്മയെ അരാധിക്കുന്നും അതേ ആത്മലക്ഷ്യം മുന്‍നിറുത്തിയാണ്. അകത്തുള്ള ആത്മയാഥാര്‍ത്ഥ്യം തന്നെയാണ് പുറത്ത് ഗുരുഭാവേന വിളങ്ങുന്നതും. ആത്മജ്ഞാനിയായ ഗുരുവിനെ ഈശ്വരഭാവേന ആരാധിക്കുന്നതില്‍ പൊരുത്തക്കേടു കാണുന്നവര്‍ ലളിതമായി പറഞ്ഞാല്‍ അല്പ്പന്മാരാണ്.
അതിനാല്‍ വിശ്വഗുരുവായ അമൃതാനന്ദമയി അമ്മയെ ഈശ്വരഭാവേന ആരാധിക്കുന്നതിന് എന്തെങ്കിലും ജ്ഞാനോദയന്മാരുടെ അനുമതി ആവശ്യമില്ല.
ആത്മലാഭത്തിനുവേണ്ടി മാത്രമല്ല, സാധാരണക്കാരായ ആയിരങ്ങള്‍ മനഃശാന്തി തേടിയാണ് മാതാ അമൃതാനന്ദമയിദേവിയുടെ തിരുസന്നിധിയില്‍ ഓടിയണയുന്നത്. ഹൃദയത്തില്‍ ശാന്തി അനുഭവപ്പെടുന്നതിനാലാണ് കണ്ടവര്‍ കണ്ടവര്‍ പിന്നെയും കാണാന്‍ തിരക്കുകൂട്ടി അവിടേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നതും. ദോഷൈകദൃഷ്ടികള്ക്കും വരാം. കാഴ്ചയ്ക്കല്പം തെളിച്ചും കിട്ടും. മനസിനല്പം വെളിച്ചം കിട്ടും! അങ്ങനെ സ്വയം തെറ്റുതിരുത്താന്‍ അവസരവും കൈവരും.
സ്വാമി തുരീയാമൃതാനന്ദപുരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: